പുളിഞ്ചി അല്ലെങ്കില്‍ മീന്‍പുളി

ജൂണ്‍ 5, 2009

meenpuLi

മീന്‍പുളി എന്നും പുളിഞ്ചി എന്നും അറിയപ്പെടുന്ന ഇതിന്റെ കായ് മത്സ്യത്തോടൊപ്പം പുളിയ്ക്കായി ചേര്‍ക്കുന്നു. കീടനാശിനികളും രാസ വളങ്ങളും നല്‍കാതെ വീട്ടുമുറ്റത്ത് വളരുന്ന ഇവ പല രോഗങ്ങള്‍ക്കും പ്രതിവിധികൂടിയാണ്. അച്ചാറുണ്ടാക്കുവാനും വെയിലില്‍ ഉണക്കി ഇവ സൂക്ഷിക്കുവാനും കഴിയുന്നു. ഇവയുടെ ചീഞ്ഞളിഞ്ഞ കായ്കള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകുന്നതായി കാണാം. എന്നാല്‍ ഇരുമ്പുപോലുള്ളവയില്‍ ഇവ സ്പര്‍ശിച്ചാല്‍ വേഗം തുരുമ്പിക്കുന്നു. ഇതിന്റെ വിത്ത് മുളച്ചുകിട്ടുവാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഒരു വിത്തുപോലും പാഴാകാത്ത രീതിയില്‍  മളപ്പിക്കുവാന്‍ കഴിയും. ഇതിന്റെ വിത്തുകള്‍ പഴങ്കഞ്ഞി വെള്ളത്തിലോ പഴകിയ കഞ്ഞിവെള്ളത്തിലോ കുതിര്‍ത്ത് പാകിയാല്‍ ഒരെണ്ണംപോലും പാഴാകാതെ പൊടിപ്പിച്ചെടുക്കാം.

Advertisements

ആത്തിച്ചക്ക

ജൂണ്‍ 5, 2009

Aathi

ഇടത്തരം വൃക്ഷമായ ആത്തിയില്‍ കായ്ക്കുന്ന ഈ ചക്കയ്ക്ക്  സാധാരണ ചക്കയോളം വലിപ്പം ഇല്ലാത്തതാണ്. പക്ഷെ ശരീരത്തിലെ ഉഷ്ണസ്വഭാവം കുറയുവാന്‍ ഇതിന്റെ പഴം ഭക്ഷിക്കുന്നതിലൂടെ സാധിക്കുന്നു എന്നാണ് പൂര്‍വ്വികരും അനുഭവസമ്പത്തുള്ളവരും പറയുന്നത്. രാസവളങ്ങളോ കീടനാശിനിയോ ആവശ്യമില്ലാത്ത ഇവ വീട്ടിന് പരിസരത്താവും മിക്കവാറും കാണുക. കാരണം ഇതിന്റെ പഴം ഭക്ഷിച്ചശേഷം തുപ്പുന്ന വിത്തുകള്‍ പൊടിച്ച് വരുന്നത് വീടിന്റെ പരിസരം തന്നെയാണല്ലോ. രാത്രികാലങ്ങളില്‍ പഴുക്കാറായ ഈ ചക്കകള്‍ വവ്വാലിന്റെ ഇഷ്ടാഹാരമാണ്. നിന്ന് പഴുത്ത് കിട്ടിയാല്‍ ഈ ചക്ക അല്പം പുളിയും മധുരവും കലര്‍ന്ന നല്ല രുചിയുള്ള പഴമാണ്. മുള്ളുപോലെ തോന്നുമെങ്കിലും ഇതിന്റെ ഇളം പച്ചനിറത്തിലുള്ള പുറം തൊലി വളരെ നേര്‍ത്തതാണ്.

ഇതിനെപ്പറ്റി കൂടുതല്‍ അരിയാമെന്നുള്ളവര്‍ അഭിപ്രായങ്ങളായി രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.