അമ്മ ബാലസഭ

മലയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ മണപ്പുറം എന്ന സ്ഥലത്ത് കുറച്ച് പല പ്രായത്തിലുള്ള കൊച്ചു കുട്ടികള്‍ അമ്മ ബാലസഭ എന്ന പേരില്‍ ഒരു കൊച്ച് കൂട്ടായ്മയ്ക്ക്  രൂപം നല്‍കുകയും “ഹരിത കൃഷി ഭൂമി” എന്ന ടെറസിലും വീട്ടുമുറ്റതും പച്ചക്കറി കൃഷിചെയ്യുവാന്‍ പ്രോത്സാഹനവും പരിശീലനവും ലഭ്യമാക്കുവാന്‍ വാര്‍ഡ് മെമ്പര്‍ മുന്‍കൈ എടുത്ത് സംഘടിപ്പിച്ച പരിപാടിയിലേയ്ക്ക് മലയിന്‍കീഴ് കൃഷിഭവനിലെ കൃഷി ഓഫീസര്‍ നിര്‍മ്മല സി ജോര്‍ജ് എന്നെ ക്ഷണിക്കുകയുണ്ടായി.

ഈശ്വരപ്രാര്‍ത്ഥനയോടെ കാര്യപരിപാടികള്‍ ആരംഭിച്ചു. 

 അവിടെ സംസാരിച്ച പഞ്ചായത്ത് മെമ്പര്‍ ശശികുമാറിനോട് എനിക്ക് അല്പം ആദരവ് തോന്നി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നെല്‍കൃഷി ചെയ്തതും പരാജയപ്പെട്ടതും ഇപ്പോള്‍ പ്രസ്തുത പാടശേഖരത്തില്‍ നെല്‍കൃഷി പാടെ ഇല്ലാതായതും തുടങ്ങി ശുദ്ധവായു, ജലം, ആഹാരം എന്നിവയെക്കുറിച്ച് നല്ലൊരു വിവരണവും അദ്ദേഹം നല്‍കുകയുണ്ടായി. തുടന്ന് സംസാരിച്ച കൃഷി ഓഫീസര്‍ എപ്രകാരമാണ് മണ്ണ് തയ്യാറാക്കേണ്ടത് എന്നും ജൈവ കൃഷിചെയ്യേണ്ടത് എങ്ങിനെയാണെന്നും ജൈവ കീടനാശിനികള്‍ എപ്രകാരം തയ്യാറാക്കണമെന്നും വിശദീകരിച്ചു. കൃഷിഭവനില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറി വിത്തുകളും ജൈവകൃഷിയെപ്പറ്റിയുള്ള ഒരു ചെറിയ പുസ്തകവും കുട്ടികള്‍ക്ക് നല്‍കി.

കൊച്ചുകുട്ടികളില്‍ ടെറസ് കൃഷിയെപ്പറ്റി അറിവ് പകരുന്നതിലേയ്ക്കായി കിസ്സാന്‍ കേരള യൂ ട്യൂബില്‍ പ്രസിദ്ധീകരിച്ച രണ്ട് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്തത് അവര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍ എനിക്ക് സാധിച്ചു.

അമ്മബാലസഭയിലെ അംഗങ്ങള്‍ അമ്മമാര്‍ക്കൊപ്പം

ജനഗണമനയോടുകൂടി പ്രസ്തുത പരിപാടി അവസാനിപ്പിച്ചു.

Advertisements

One Response to അമ്മ ബാലസഭ

  1. തികച്ചും സ്വാഗതാര്‍ഹവും അനുകരിക്കാവുന്നതുമായ ഒരു കാര്യമാണിത്. നമ്മുടെ വീടുകളിലും ഇത്തരം കാര്യങ്ങള്‍ ചെയ്യുകയും അതില്‍ കുട്ടികളെ കൂടി പങ്കാളികളാക്കാവുന്നതുമാണ്. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: