ഡോ. ആര്‍. ഗോപിമണിയ്ക്ക് ഭ്രാന്താണോ?

2011 ജനുവരി 18 ന് മനോരമ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഡോ. ആര്‍. ഗോപിമണിയുടെ ലേഖനം.

2000 ഡിസംബറില്‍ ഡോ. ആര്‍ ഗോപിമണി പ്രസിദ്ധീകരിച്ച അക്ഷയകൃഷി എന്ന പുസ്തകം ഡോ. തോമസ് വര്‍ഗീസിന്റെ ആമുഖത്തോടെ ഗംഭീരമായി എഴുതിയിരിക്കുന്നു. 85 രൂപ വിലയ്ക്ക് എന്നെക്കൊണ്ട്  വാങ്ങിപ്പിച്ച അദ്ദേഹം തെങ്ങിന്റെ മഞ്ഞളിപ്പിന് അഞ്ച് കിലോ യൂറിയ തെങ്ങൊന്നിന് ഇടാന്‍ നിര്‍ദ്ദേശിക്കുകയും, പിന്നീട് പ്രസിഷന്‍ ഫാര്‍മിംഗ് എന്ന പ്രചാരകനായി തമിഴ്നാട്ടില്‍ പ്രവര്‍ത്തിക്കകയും ചെയ്തു. ജനറ്റിക് എഞ്ചിനീയറിംഗിനെപ്പറ്റി കാനാ പൂനാ അറിയാത്ത ഇദ്ദേഹത്തിന് ജി.എം വിളകള്‍ കഴിച്ചില്ലെങ്കില്‍ ഭ്രാന്ത് മാറില്ല എന്ന അവസ്ഥയിലാണെന്ന് തോന്നുന്നു.

അക്ഷയകൃഷി

ഇത് ഡോ. ആര്‍. ഗോപിമണിയുടെ വാക്കുകള്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഉള്ളത്.

ഇന്ന് നിലവിലുള്ള രാസികവും ഹിംസാത്മകവുമായ കൃഷിരീതിയില്‍ നിന്നും വ്യത്യസ്തമാണ് അക്ഷയകൃഷി. മണ്ണിന്റെ സ്വാഭാവിക ഫലപുഷ്ടിയെയും ഭൌതിക സ്വഭാവത്തെയും തകിടം മറിക്കാത്തതും പരിസ്ഥിതി സന്തുലനത്തെ പ്രതികൂലമായി ബാധിക്കാത്തതും അന്തരീക്ഷമലിനീകരണത്തിന് വഴിവെയ്ക്കാത്തതും പെട്രോളിയം പോലുള്ള ഊര്‍ജസ്രോതസ്സുകളെ ആശ്രയിക്കാത്തതും പ്രകൃതി നിയമാനുസാരിയായതും സര്‍വ്വോപരി മാനുഷിക  പരിഗണനയ്ക്ക് മുന്‍തൂക്കം നല്‍കുന്നതുമായ കൃഷിയെയാണ് അക്ഷയകൃഷി എന്നുദ്ദേശിക്കുന്നത്. കേരളത്തിലെ കര്‍ഷകരിലും കൃഷിയെ സ്നേഹിക്കുന്നവരിലും പുതിയൊരു കാര്‍ഷിക സംസ്കാരം ഉല്‍ച്ചേര്‍ക്കുക എന്നതാണ് ഈ കൃതിയുടെ ലക്ഷ്യം.

എന്താ ഗോപിമണിസാറെ മേല്‍പ്പറഞ്ഞ താങ്കളുടെ വാക്കുകള്‍ അപ്പാടെ വിഴുങ്ങിയോ ഇപ്പോള്‍.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: