ജൈവരീതിയില്‍ ഒച്ചിനെക്കൊല്ലാന്‍ ഒരു നാട്ടറിവ്

ചിത്രം011 വടക്കന്‍ കേരളത്തല്‍ ഒച്ചിനെക്കൊല്ലുവാന്‍ ഉപ്പ് പൊടി അതിന് മുകളിലിട്ടാല്‍ മതി എന്ന് ധാരാളം പേര്‍ക്ക് അറിയാമായിരിക്കാം. എന്നാല്‍ അത് തിരുവനന്തപുരത്തുകാര്‍ അറിയണമെന്നില്ലല്ലോ. കാര്‍ഷിക വിളകള്‍ക്ക് ഉപദ്രവകാരിയല്ലെങ്കിലും ഇവന്‍ വീട്ടിനുള്ളിലും പരിയരത്തും ഇഴഞ്ഞു നടക്കുന്നത് നമുക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്റെ ഭാര്യക്ക് മലപ്പുറത്തുകാരിയായ ഒരു മുസ്ലീം സ്ത്രീയില്‍ നിന്ന്  (അവരുടെ ഭര്‍ത്താവ് എന്റെ വീടിനടുത്ത് തട്ടുകട നടത്തുന്നു)കിട്ടിയ അറിവാണ് ഈ കൊലപാതകം ചെയ്യുന്നത് കണ്ടുനില്‍ക്കുവാന്‍ എനിക്കിടയായത്. സംഗതി എന്തായാലും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ഒരു കൊലപാതകം.

എനിക്ക് കിട്ടിയ നാട്ടറിവ് മറ്റ് ബൂലോഗവാസികളും അറിയട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റിടുന്നത്.

Advertisements

6 Responses to ജൈവരീതിയില്‍ ഒച്ചിനെക്കൊല്ലാന്‍ ഒരു നാട്ടറിവ്

 1. റോബി പറയുക:

  അപ്പോൾ ഈ പരിസ്ഥിതി എന്നു പറയുന്നത് നമ്മളും കെട്ടിയോളും മക്കളും പിന്നെ നമ്മടെ റബറും മാത്രമാണോ? ഒച്ചും പരിസ്ഥിതിയുടെ ഭാഗമല്ലേ? ഇനി ആണോ?

  കണ്ടാൽ ഇഷ്ടപ്പെടുന്നില്ല എന്നത് ഒരു ജീവിയെക്കൊല്ലാനുള്ള ന്യ്യായം തന്നെ!

  • ഒച്ചിനെയെന്നല്ല ഒരു കീടത്തെയും കൊല്ലണ്ട. അവസാനം ശക്തരായവര്‍ മൊത്തം കൈയ്യടക്കും. വാഴയ്ക്ക കാര്‍ബോഫുറാന്‍ ഇട്ടാല്‍ മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാം. അതാണ് സാധാരണ മിക്കവരും ചെയ്യുന്നത്.

 2. ഹി ഹി ഹി.
  അപ്പോള്‍ റോബീ, ഒച്ചിനെയും കറിവച്ചുകഴിച്ചാല്‍ മതിയല്ലോ, അങ്ങനെയല്ലേ നാം മത്സ്യങ്ങളെയും മാടിനെയും ഒക്കെ ഇഷ്ട്ടപ്പെടുന്നത് 🙂

  പണ്ട് വഴി തെറ്റിപ്പോയി തന്‍റെ താടിയില്‍ കയറിയ ഒരു ഉറുമ്പിനെ ഒരു നന്മ നിറഞ്ഞ സന്യാസി ഉരുംപില്‍ കൂട്ടില്‍ ആക്കി, അപ്പോള്‍ എല്ലാ ഉറുമ്പുകളും കൂടി താടിയില്‍ കയറി എന്നും കേട്ടിട്ടുണ്ട്. ഇങ്ങനെ ഒരു അവസ്ഥയും വരാം പ്രകൃതിസ്നേഹം കൂടിപ്പോയാല്‍!

 3. ജെ പി പറയുക:

  പ്രിയ ചന്ദ്രശേഖരന്‍ സാറിന്

  സാറെന്നെ കാലത്ത് ഫോണില്‍ വിളിച്ചിരുന്നുവല്ലോ. ഇപ്പോഴാണ് സാറിന്റെ ബ്ലൊഗുകള്‍ ഞാന്‍ വിശദമായി കാണുന്നത്. ഇതിലില്ലാത്ത വിവരങ്ങളൊന്നും ഇല്ല.
  എല്ലാ ദിവസവും ഞാന്‍ സാറിന്റെ ബ്ലോഗ് നോക്കാന്‍ പോകയാണ്. പിന്നെ എന്റെ ബ്ലൊഗില്‍ ഇല്ലാത്ത ചില യൂട്ടിലിറ്റീസ് സാറിന്റെ ബ്ലൊഗില്‍ കാണുന്നുണ്ട്. അതൊക്കെ എങ്ങിനെ സാധിക്കാം എന്നും പഠിക്കണം.
  ഒച്ചിനെക്കൊല്ലുന്ന സൂത്രം പരീഷിച്ചു. തൃശ്ശൂര്‍ക്കാര്‍ക്കും ഇത് ഒരു പുതിയ അറിവ് തന്നെ.
  പിന്നെ ഞാന്‍ ബ്ലൊഗേര്‍സിന്റെ ഡാറ്റാബേസ് ചോദിച്ചിരുന്നല്ലോ. സാറിന്റെ കയ്യിലുള്ളത് എനിക്കയക്കാമോ?
  ദയവായി സന്ദര്‍ശിക്കുക
  trichurblogclub.blogspot.com

  സ്നേഹത്തോടെ
  ജെ പി

 4. പ്രീയ ജെ.പി,
  കമെന്റിന് നന്ദി. മലയാളം ബ്ലോഗ്രോള്‍ ആണ് ഞാന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡാറ്റാ ബേസുകളില്‍ ഒന്ന്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

%d bloggers like this: