രോഗം പരത്തുന്ന കുളങ്ങളും കിണറുകളും

elipani
വാര്‍ത്ത കടപ്പാട് – മനോരമ 10-6-09

കീണയില്‍ കുളം ഒരു കാലത്ത് ബണ്ടുകള്‍ മണ്ണുകൊണ്ട് മാത്രം പരിപാലിക്കപ്പെട്ടിരുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കീണയില്‍ കുളത്തിന്റെ തകര്‍ന്ന കല്ലുകെട്ട് കാണാം. പലപ്രാവശ്യമായി ബലമില്ലാത്ത കല്ലുകെട്ടിന്റെ പുരത്ത് വെച്ചുകെട്ടുകയും ഇടിഞ്ഞ് വീഴുന്നവ വീണ്ടും കെട്ടിപ്പൊക്കുകയുമാണ് ചെയ്യുന്നത്. അതിന് മുകളില്‍ കല്ലുകെട്ടിനോട് ചേര്‍ന്ന് വീതി കുറഞ്ഞ റോഡാണ്. ഒരുകാലത്ത് ഇതേകുളം കാലാകാലങ്ങളില്‍ മണ്ണുകൊണ്ട് നിരപ്പാക്കി പുല്‍ക്കട്ടികള്‍ ഒട്ടിച്ച് ചേര്‍ത്ത് പരിപാലിക്കപ്പെട്ടിരുന്നു. കരയിലുള്ള വൃക്ഷേരുകള്‍ കുളത്തിലെ ജലത്തില്‍ നിന്ന് ലഭിച്ചിരുന്ന ജൈവ മാലിന്യങ്ങളും മൂകങ്ങളും വലിച്ചെടുക്കുകയും ഒരു പരിധിവരെ ശുദ്ധീകരിക്കുകയും ചെയ്തിരുന്നു. കാശിന്റെ വരവും ലാഭവും കൂടിയായപ്പോള്‍ കല്ലുകെട്ടായി മാറി. കാണാന്‍ ചന്തമുണ്ടെങ്കിലും ജലം നാള്‍ക്കുനാള്‍ മലിനപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഉരുണ്ട് നീളമുള്ള നെടുമീന്‍ ഈ കുളത്തില്‍ ഉണ്ടായിരുന്നു. കുളം നിറയെ കാരി വരാല്‍ തുടങ്ങിയ മത്സ്യങ്ങളും ഉണ്ടായിരുന്നു. എങ്ങിനെയോ വന്നുപെട്ട സിലോപ്പികളാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതില്‍ കണ്ടത്.

washing_pointവര്‍ഷങ്ങള്‍ക്ക് മുമ്പ്  ഇതേ കുളത്തിനകത്ത് കെട്ടിയുണ്ടാക്കിയ കിണറും തുണികള്‍ കഴുകുവാനുള്ള പ്ലേറ്റ്പോമും കാണാം. ഇവിടെ കഴികിയൊഴിക്കുന്ന മാലിന്യങ്ങള്‍ വര്‍ഷങ്ങളോളം കുളത്തില്‍ കെട്ടിക്കിടക്കുകയാണ് പതിവ്. ഈ കിണറ് കുളത്തിന് വെളിയാലാണ് സ്ഥാപിക്കേണ്ടി ഇരുന്നത്. ഇനിയും സമയം വൈകിയിട്ടില്ല ഈ കിണര്‍ അവിടെ നിന്നും നീക്കം ചെയ്യാന്‍. ഈ കുളത്തിന് മുകളിലുള്ള കിണറ്റുവെള്ളമാണ് ഞാന്‍ വര്‍ഷങ്ങളായി കുടിവെള്ളമായി ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തിലൂടെയുള്ള പൈപ്പ് കണക്ഷനും വെള്ളവും എനിക്കോ എന്റെ കുടുംബാംഗങ്ങള്‍ക്കോ ആവശ്യമില്ല. ക്ലോറിന്‍ കലര്‍ത്തിയ ആ വെള്ളം കുടിക്കാന്‍ അനുയോജ്യമാണെന്ന വിശ്വാസവും എനിക്കില്ല.

ദേശീയ തൊഴിലുറപ്പ് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയതു കൊണ്ട് മാത്രം ഈ കുളം ഇപ്പോള്‍ തുടര്‍ച്ചയായി വൃത്തിയാക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ഇതേ പഞ്ചായത്തിലെ മറ്റ് കുളങ്ങളുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. മറ്റൊരു കുളത്തില്‍ ദേശീയ തൊഴിലുരപ്പ് പദ്ധതി പ്രകാരം ജോലിക്ക് പോയ ഒരു സ്ത്രീ മരണപ്പെടുകയുണ്ടായി. എലിപ്പനിമൂലമാണ് മരണപ്പെട്ടത് എന്ന് നാട്ടുകാരുടെ ഇടയില്‍ സംസാരം. അവരോടൊപ്പം ജോലിചെയ്തിരുന്ന പലര്‍ക്കും പനി വന്നു എന്നും പറയപ്പെടുന്നു. മാലിന്യജലം സംഭരണത്തിലൂടെ രോഗങ്ങള്‍ മാത്രമേ ലഭ്യമാക്കുവാന്‍ കഴിയുകയുള്ളു.

ഇതേ പഞ്ചായത്തിന്റെ വകയായി വേറെയും ധാരാളം പഞ്ചായത്ത് വക കിണറുകള്‍ ഉണ്ട്. അനേക വര്‍ഷങ്ങളായി മലിനപ്പെട്ടുകിടക്കുന്ന ഇത്തരം കിണറുകള്‍കൊണ്ട് ആര്‍ക്കെന്തു പ്രയോജനം? ഇത്തരം കിണറുകള്‍ ശുദ്ധീകരിക്കണമെന്ന് കാട്ടി പെരുകാവ് എക്സ് സര്‍വ്വീസ് മെന്‍ വെല്‍പെയര്‍ അസോസ്സിയേഷന്‍ സമര്‍പ്പിച്ച പരാതിക്ക് രസീത് തന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പല കിണറുകളും മദ്യപാനത്തിനും ചപ്പുചവറുകള്‍ നിക്ഷേപിക്കുവാനും ഉള്ള സംവിധാനമായി പ്രവര്‍ത്തിക്കുന്നു. ഇവിടെ ആര് ആരെ ബോധവല്‍ക്കരിക്കാന്‍? ഗ്രാമ സഭകള്‍ കൂടുന്നുണ്ടോ എന്നുപോലും നാട്ടാര്‍ക്കറിയില്ല. കോറം തിയാത്ത ഗ്രാമസഭകള്‍ കള്ള ഒപ്പിട്ട് കോറം തികക്കുമ്പോള്‍ കഴുതയായിമാരുന്നു ഗ്രാമവാസികള്‍. മാധ്യമ ശ്രദ്ധയില്‍പ്പെടാത്ത ഗ്രാമ സഭയുടെ നടത്തിപ്പ് വെറും പ്രഹസനം മാത്രമായി അധപ്പതിക്കുമ്പോള്‍ ഖേദം തോന്നുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: