ജൈവരീതിയില്‍ ഒച്ചിനെക്കൊല്ലാന്‍ ഒരു നാട്ടറിവ്

ജൂണ്‍ 19, 2009

ചിത്രം011 വടക്കന്‍ കേരളത്തല്‍ ഒച്ചിനെക്കൊല്ലുവാന്‍ ഉപ്പ് പൊടി അതിന് മുകളിലിട്ടാല്‍ മതി എന്ന് ധാരാളം പേര്‍ക്ക് അറിയാമായിരിക്കാം. എന്നാല്‍ അത് തിരുവനന്തപുരത്തുകാര്‍ അറിയണമെന്നില്ലല്ലോ. കാര്‍ഷിക വിളകള്‍ക്ക് ഉപദ്രവകാരിയല്ലെങ്കിലും ഇവന്‍ വീട്ടിനുള്ളിലും പരിയരത്തും ഇഴഞ്ഞു നടക്കുന്നത് നമുക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. എന്റെ ഭാര്യക്ക് മലപ്പുറത്തുകാരിയായ ഒരു മുസ്ലീം സ്ത്രീയില്‍ നിന്ന്  (അവരുടെ ഭര്‍ത്താവ് എന്റെ വീടിനടുത്ത് തട്ടുകട നടത്തുന്നു)കിട്ടിയ അറിവാണ് ഈ കൊലപാതകം ചെയ്യുന്നത് കണ്ടുനില്‍ക്കുവാന്‍ എനിക്കിടയായത്. സംഗതി എന്തായാലും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ഒരു കൊലപാതകം.

എനിക്ക് കിട്ടിയ നാട്ടറിവ് മറ്റ് ബൂലോഗവാസികളും അറിയട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റിടുന്നത്.

Advertisements

രോഗം പരത്തുന്ന കുളങ്ങളും കിണറുകളും

ജൂണ്‍ 5, 2009

elipani
വാര്‍ത്ത കടപ്പാട് – മനോരമ 10-6-09

കീണയില്‍ കുളം ഒരു കാലത്ത് ബണ്ടുകള്‍ മണ്ണുകൊണ്ട് മാത്രം പരിപാലിക്കപ്പെട്ടിരുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കീണയില്‍ കുളത്തിന്റെ തകര്‍ന്ന കല്ലുകെട്ട് കാണാം. പലപ്രാവശ്യമായി ബലമില്ലാത്ത കല്ലുകെട്ടിന്റെ പുരത്ത് വെച്ചുകെട്ടുകയും ഇടിഞ്ഞ് വീഴുന്നവ വീണ്ടും കെട്ടിപ്പൊക്കുകയുമാണ് ചെയ്യുന്നത്. അതിന് മുകളില്‍ കല്ലുകെട്ടിനോട് ചേര്‍ന്ന് വീതി കുറഞ്ഞ റോഡാണ്. ഒരുകാലത്ത് ഇതേകുളം കാലാകാലങ്ങളില്‍ മണ്ണുകൊണ്ട് നിരപ്പാക്കി പുല്‍ക്കട്ടികള്‍ ഒട്ടിച്ച് ചേര്‍ത്ത് പരിപാലിക്കപ്പെട്ടിരുന്നു. കരയിലുള്ള വൃക്ഷേരുകള്‍ കുളത്തിലെ ജലത്തില്‍ നിന്ന് ലഭിച്ചിരുന്ന ജൈവ മാലിന്യങ്ങളും മൂകങ്ങളും വലിച്ചെടുക്കുകയും ഒരു പരിധിവരെ ശുദ്ധീകരിക്കുകയും ചെയ്തിരുന്നു. കാശിന്റെ വരവും ലാഭവും കൂടിയായപ്പോള്‍ കല്ലുകെട്ടായി മാറി. കാണാന്‍ ചന്തമുണ്ടെങ്കിലും ജലം നാള്‍ക്കുനാള്‍ മലിനപ്പെട്ടുകൊണ്ടേ ഇരിക്കുന്നു. ഉരുണ്ട് നീളമുള്ള നെടുമീന്‍ ഈ കുളത്തില്‍ ഉണ്ടായിരുന്നു. കുളം നിറയെ കാരി വരാല്‍ തുടങ്ങിയ മത്സ്യങ്ങളും ഉണ്ടായിരുന്നു. എങ്ങിനെയോ വന്നുപെട്ട സിലോപ്പികളാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അതില്‍ കണ്ടത്. Read the rest of this entry »


പുളിഞ്ചി അല്ലെങ്കില്‍ മീന്‍പുളി

ജൂണ്‍ 5, 2009

meenpuLi

മീന്‍പുളി എന്നും പുളിഞ്ചി എന്നും അറിയപ്പെടുന്ന ഇതിന്റെ കായ് മത്സ്യത്തോടൊപ്പം പുളിയ്ക്കായി ചേര്‍ക്കുന്നു. കീടനാശിനികളും രാസ വളങ്ങളും നല്‍കാതെ വീട്ടുമുറ്റത്ത് വളരുന്ന ഇവ പല രോഗങ്ങള്‍ക്കും പ്രതിവിധികൂടിയാണ്. അച്ചാറുണ്ടാക്കുവാനും വെയിലില്‍ ഉണക്കി ഇവ സൂക്ഷിക്കുവാനും കഴിയുന്നു. ഇവയുടെ ചീഞ്ഞളിഞ്ഞ കായ്കള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകുന്നതായി കാണാം. എന്നാല്‍ ഇരുമ്പുപോലുള്ളവയില്‍ ഇവ സ്പര്‍ശിച്ചാല്‍ വേഗം തുരുമ്പിക്കുന്നു. ഇതിന്റെ വിത്ത് മുളച്ചുകിട്ടുവാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഒരു വിത്തുപോലും പാഴാകാത്ത രീതിയില്‍  മളപ്പിക്കുവാന്‍ കഴിയും. ഇതിന്റെ വിത്തുകള്‍ പഴങ്കഞ്ഞി വെള്ളത്തിലോ പഴകിയ കഞ്ഞിവെള്ളത്തിലോ കുതിര്‍ത്ത് പാകിയാല്‍ ഒരെണ്ണംപോലും പാഴാകാതെ പൊടിപ്പിച്ചെടുക്കാം.


ആത്തിച്ചക്ക

ജൂണ്‍ 5, 2009

Aathi

ഇടത്തരം വൃക്ഷമായ ആത്തിയില്‍ കായ്ക്കുന്ന ഈ ചക്കയ്ക്ക്  സാധാരണ ചക്കയോളം വലിപ്പം ഇല്ലാത്തതാണ്. പക്ഷെ ശരീരത്തിലെ ഉഷ്ണസ്വഭാവം കുറയുവാന്‍ ഇതിന്റെ പഴം ഭക്ഷിക്കുന്നതിലൂടെ സാധിക്കുന്നു എന്നാണ് പൂര്‍വ്വികരും അനുഭവസമ്പത്തുള്ളവരും പറയുന്നത്. രാസവളങ്ങളോ കീടനാശിനിയോ ആവശ്യമില്ലാത്ത ഇവ വീട്ടിന് പരിസരത്താവും മിക്കവാറും കാണുക. കാരണം ഇതിന്റെ പഴം ഭക്ഷിച്ചശേഷം തുപ്പുന്ന വിത്തുകള്‍ പൊടിച്ച് വരുന്നത് വീടിന്റെ പരിസരം തന്നെയാണല്ലോ. രാത്രികാലങ്ങളില്‍ പഴുക്കാറായ ഈ ചക്കകള്‍ വവ്വാലിന്റെ ഇഷ്ടാഹാരമാണ്. നിന്ന് പഴുത്ത് കിട്ടിയാല്‍ ഈ ചക്ക അല്പം പുളിയും മധുരവും കലര്‍ന്ന നല്ല രുചിയുള്ള പഴമാണ്. മുള്ളുപോലെ തോന്നുമെങ്കിലും ഇതിന്റെ ഇളം പച്ചനിറത്തിലുള്ള പുറം തൊലി വളരെ നേര്‍ത്തതാണ്.

ഇതിനെപ്പറ്റി കൂടുതല്‍ അരിയാമെന്നുള്ളവര്‍ അഭിപ്രായങ്ങളായി രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.


ജലവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പ്രതിജ്ഞയോടെ വിദ്യാര്‍ഥി സമൂഹം

ജൂണ്‍ 5, 2009

പാലക്കാട്: ജലം ജീവനാണെന്നും വരും തലമുറയുടെ കൂടി സ്വത്താണെന്നുമുള്ള സന്ദേശവുമായി ഗ്രാമഹൃദയങ്ങളിലേക്കിറങ്ങിയ മഹാവിദ്യാലയത്തിലെ കുട്ടികള്‍ക്ക് ലോകപരിസ്ഥിതി ദിനത്തില്‍ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സ്നേഹാഞ്ജലി. മലയാള മനോരമയും സംസ്ഥാന ജലവിഭവ വകുപ്പും ചേര്‍ന്നൊരുക്കിയ പലതുള്ളി ജലതരംഗം ജലശുദ്ധി മല്‍സരത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ലഭിച്ച പുരസ്കാരം നാടിന് ആഘോഷമായി.ജില്ലാതല പുരസ്കാരം നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്കൂള്‍ ഏറ്റുവാങ്ങി. മോയന്‍ സ്കൂള്‍ അങ്കണത്തില്‍ ഞാവല്‍ തൈ നട്ടുനനച്ചുകൊണ്ടാണ് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ചടങ്ങുകള്‍ക്കു തുടക്കംകുറിച്ചത്. കെ.കെ. ദിവാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് മുഖ്യസന്ദേശം നല്‍കി. ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സി.പുഷ്കല, കെ.ബി.മോഹന്‍ എന്നിവര്‍ അധ്യാപക പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. പലതുള്ളി ജലതരംഗം ജലശുദ്ധി പദ്ധതിക്കു നേതൃത്വം നല്‍കിയ ജല വിഭവവകുപ്പിലെ ഉദ്യോഗസ്ഥരായ സിസിഡിയു മേധാവി എസ്. രതീഷ് (തിരുവനന്തപുരം), എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ആര്‍.വസന്തകുമാരി (തിരുവനന്തപുരം), ജോളി തോമസ് (എറണാകുളം), എം.ജി.സിറിയക് (കോഴിക്കോട്), സീനിയര്‍ കെമിസ്റ്റ് എം.ജി.വിനോദ് കുമാര്‍ (കോഴിക്കോട്)  സിസിഡിയു ട്രെയിനിങ് കണ്‍സല്‍റ്റന്റ് പി.കെ.ജോണി (തിരുവനന്തപുരം) എന്നിവരെയും മന്ത്രി പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു. Read the rest of this entry »