Posts filed under 'വെളിച്ചെണ്ണ'
ശാസ്ത്രജ്ഞര്‍ കാര്‍ഷിക മേഖലയെ തകര്‍ത്തു
വെളിച്ചെണ്ണയ്ക്ക് പുതിയ തെളിച്ചം
കേരളീയരുടെ ഏറ്റവും പ്രീയപ്പെട്ട ഭക്ഷ്യ എണ്ണയായ വെളിച്ചെണ്ണയ്കെതിരെ ഭീതിജനകമായ പ്രചാരണങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. വെളിച്ചെണ്ണ ഹൃദ്രോഗത്തിനിടയാക്കുമെന്നായിരുന്നു പ്രചാരണങ്ങളിലൊന്ന്. എന്നാല്‍ ഹൃദ്രോഗത്തിന് കാരണമാകുന്ന കൊഴുപ്പിന്റെ ഘടനയില്‍ വെളിച്ചെണ്ണയുടെ ഉപയോഗം ഒരു ഫലവും ഉണ്ടാക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നു. തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഇക്കാര്യം ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്. വെളിച്ചെണ്ണ പാചകത്തിന് ഉപയോഗിക്കുന്നത് കൊഴുപ്പിന്റെ ഘടനയെ സ്വാധീനിച്ച് ഹൃദ്രോഗത്തിനിടയാക്കുന്നില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. വെളിച്ചെണ്ണയുടെ ഉപയോഗം കുറയാനും പാമായിലിന്റേത് വര്‍ദ്ധിക്കാനുമാവണം ചിലര്‍ ബോധപൂര്‍വ്വം വെളിച്ചെണ്ണയ്ക്കെതിരെ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെക്കുറിച്ച് ഞങ്ങള്‍ ഈ പംക്തിയില്‍ പല തവണ എഴുതിയിരുന്നു. വെളിച്ചെണ്ണയ്ക്കെതിരായ ഗൂഢനീക്കം കേര കര്‍ഷകരുടെ താത്പര്യങ്ങലെ മാത്രമല്ല, ജനങ്ങളുടെ ഭക്ഷണശൈലിയെയും ബാധിക്കും.
ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് കാരളത്തിലെ ജനങ്ങള്‍. വെളിച്ചെണ്ണയ്ക്കെതിരെ ഇങ്ങനെയൊരു പ്രചാരണം നടത്തുന്നതാണ്, അതിന്റെ ഉപയോഗം കുറയ്ക്കുവാന്‍ ഏറ്റവും സഹായകമാവുകയെന്ന് പ്രചാരകര്‍ കരുതിക്കാണണം. എന്തായാലും അവരുടെ നീക്കങ്ങള്‍ ജനങ്ങളില്‍ പലരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. അത് പരിപൂര്‍ണമായും അകറ്റുന്നതാണ് പുതിയ പഠനം. കേരളത്തിലെ ഡോക്ടര്‍ മാരും ആരോഗ്യമേകലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പഠനത്തിന്റെ അടിസ്ഥാനത്തില്‍, ജനങ്ങളെ ബോധവത്ക്കരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യണം. തെറ്റദ്ധാരണകള്‍ ഒഴിവാക്കുവാന്‍ മാത്രമല്ല, കേരളത്തിലെ 35 ലക്ഷത്തിലധികം വരുന്ന കേര കര്‍ഷകരുടെ നില മെച്ചപ്പെടുത്താനും അതുവഴി കഴിയും. നമ്മുടെ കൃഷിയെയും ഉത്പന്നങ്ങളുടെ പ്രചാരത്തെയും തളര്‍ത്താന്‍ സ്ഥാപിത താല്‍പര്യക്കാര്‍ ഏതുമാര്‍ഗവും സ്വീകരിക്കുമെന്നും വെളിച്ചെണ്ണയ്ക്കെതിരെ ഉണ്ടായ നീക്കങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
കടപ്പാട്- മാതൃഭൂമി 28-11-07
തൈയ്ക്കാട് ഗസ്റ്റ് ഹൗസില്‍ താങ്ങു വിലയുമായി ബന്ധപ്പെട്ട തെളിവെടുപ്പില്‍ ഞാനവതരിപ്പിച്ചത് - വെളിച്ചണ്ണയുടെ ഔഷധഗുണം പ്രചരിപ്പിച്ചാല്‍ ഒരു താങ്ങുവിലയുടെയും ആവശ്യമില്ല എന്നാണ് - ഡോ. സി.ആ.ര്‍ സോമന്‍ എന്ന ശാസ്ത്രജ്ഞനെ മുന്‍പുള്ള ഒരു പോസ്റ്റില്‍ ഞാന്‍ വെല്ലു വിളിച്ചിട്ടുണ്ട് വെളിച്ചെണ്ണയുടെ പരീക്ഷണം എന്റെ ശരീരത്തില്‍ നടത്താന്‍. കാരണം ഒരാള്‍ക്ക് കഴിക്കാമെന്നതിന്റെ ഇരട്ടി വെളിച്ചെണ്ണ എന്റെ തെങ്ങിലെ നാളികേരത്തില്‍ നിന്ന് മാത്രം എടുത്ത് പരീക്ഷണം എന്നൊരു നിബന്ധന മാത്രം ബാധകം. കരിക്ക് നല്ലതാണെന്ന് പറയുകയും മൂത്ത് തേങ്ങയായാല്‍ അത് വിഷമാണെന്ന് പാമോയില്‍ കമ്പനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയിട്ടെന്നോണം പ്രചരിപ്പിക്കുന്ന ഇത്തരം ശാസ്ത്രജ്ഞരെയല്ലെ കര്‍ഷകര്‍ കല്ലെറിയേണ്ടത്?
അടുത്തത് സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറി. ഇവര്‍ മണ്ണിനെ കുട്ടിച്ചോറാക്കി. മനുഷ്യനെ രോഗിയാക്കുന്നതില്‍ പ്രസ്തുത ലബോറട്ടറിയുടെ പങ്ക് ചില്ലറയെന്നുമല്ല. വേറെയും ഉണ്ട് കര്‍ഷക ദ്രോഹികളായ ശാസ്ത്രജ്ഞര്‍.
വെളിച്ചെണ്ണയെപ്പറ്റി ദാറ്റ്സ് മലയാളം
Add comment നവംബര്‍ 28, 2007
വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണമുള്ളത്
“നാളികേരവും നാളികേര ഉദ്‌പന്നങ്ങ്ങളും കഴിക്കൂ ആരോഗ്യം സംരക്ഷിക്കൂ”
ഹിന്ദു ബിസിനസ് ലൈനില്‍ വന്ന വാര്‍ത്ത ഡോ.സി.ആര്‍.സോമനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ വെളിച്ചെണ്ണക്കെതിരെ നടത്തുന്ന പ്രചരണത്തിന് ഒരു തിരിച്ചടിയാണ്. അദ്ദേഹത്തിന് വെളിച്ചെണ്ണ അമ്മയുടെ പാലിന് ശേഷം അടുത്ത ഗുണമുള്ളത് എന്നും അറിയുവാന്‍ കഴിയും. നാളികേരവും നാളികേര ഉല്പന്നങ്ങളും ദഹിക്കാന്‍ മാത്രമല്ല ഗുണമുള്ളതാണെന്നും ധാരാളം മലയാളികള്‍ക്കറിയാം. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ അത് വിശ്വസിച്ച് ധാരാളം പേര്‍ അവരെ അനുസരിക്കുന്നു. എന്റെ അറിവില്‍ പാംഓയില്‍ കഴിച്ച് പല അസുഖങ്ങളും വന്ന ചിലരെ എനിക്ക് നേരിട്ടറിയാം. പട്ടാളത്തില്‍ നിന്ന് പെന്‍ഷനായി വന്ന എനിക്ക് നാട്ടില്‍ വന്ന് പാംഓയില്‍ കഴിക്കേണ്ടിവന്നപ്പോള്‍ ശര്‍ദ്ദിലും തലകറക്കവും വന്നു എന്നതാണ് വാസ്തവം. കഴിക്കാതിരുന്ന് കഴിച്ചത് പാംഓയിലായതുകാരണം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. അന്നുമുതല്‍ എന്റെ കുടുംബം വീട്ടില്‍ കൊപ്ര ഉണക്കി ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. വാങ്ങുന്ന വെളിച്ചെണ്ണയില്‍ മായം കലരുവാന്‍ സാധ്യതയുള്ളതിനാല്‍ വാങ്ങാറില്ല. ഞങ്ങള്‍ക്കാര്‍ക്കും തന്നെ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളൊന്നും ഇല്ല.
കേരളത്തിലെ സമ്പന്ന വര്‍ഗം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിഭാഗം വെളിച്ചെണ്ണ ഉപയോഗിക്കാറില്ല എന്നതാണ് ശരി. അതേപോലെ ദരിദ്ര നാരായണന്മാര്‍ക്ക് കുറഞ്ഞവിലയ്ക്ക് കിട്ടുന്ന പാംഓയില്‍ ലാഭം കാരണം ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരില്‍ നല്ലൊരു വിഭാഗം ശരീരം അനങ്ങി ജോലി ചെയ്യുന്നതിനാല്‍ ദഹനക്കേട് ഉണ്ടാകാന്‍ വഴിയില്ല.
മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും മല്ലിപ്പൊടിയും വണ്ണവെയ്ക്കുവാനുള്ള ഹോര്‍മോണ്‍ ചികിത്സ നടത്തി ലഭ്യമാക്കുന്ന കോഴിയിറച്ചിയും പലര്‍ക്കും പ്രീയം ആണ്. അവരെല്ലാം തന്നെ പല രോഗങ്ങളും പേറി നടക്കുന്നു.
എന്റെ പശുവിന് കഴിഞ്ഞ പ്രസവശേഷം അന്നജം ലഭ്യമാക്കുവാന്‍ സ്ഥിരമായി ചക്ക ചുളയും ചവിണിയും ഞാന്‍ നല്‍കി. ആര്‍ക്കും വേണ്ടാത്ത ചക്ക അപ്രകാരം പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞു. അതിനാല്‍ കടയില്‍ നിന്ന് വാങ്ങുന്ന മറ്റ് വൈറ്റമിനുകളൊന്നും നല്‍കിയില്ല. ഇപ്രാവശ്യത്തെ പ്രസവ ശേഷം ശരീരികമായി ക്ഷീണം പ്രദര്‍ശിപ്പിച്ച സമയത്ത് കൊപ്ര ഉണക്കുവാനും ഉടച്ച് തൂക്കി വില്‍ക്കുവാനും വേണ്ടി തേങ്ങ ഉടച്ച വെള്ളം 10 ലിറ്റര്‍ ദിവസേന എന്ന തോതില്‍ നാലഞ്ച് ദിവസം നല്‍കി. പശുവിന്റെ ക്ഷീണം മാറിക്കിട്ടി. തേങ്ങ വെള്ളാത്തിലെ കാത്സ്യം, മഗ്നീഷ്യം, ഗ്ലൂക്കോസ് (എന്റെ പക്കല്‍ ലബോറട്ടറി ഇല്ലാത്തതുകാരണം ലബോറട്ടറി ടെസ്റ്റ് നടത്തിയിട്ടില്ല) മുതലായവ ലഭിച്ചു എന്നെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ആ പശുവിന്‍ പാലിലും അത്തരം ഗുണങ്ങള്‍ ലഭിക്കുകതന്നെ ചെയ്യും.
ഇവിടെ വരുന്നവര്‍ സിങ്കപ്പൂരിലുള്ള ഈ പടവും കൂടി ഒന്ന് കാണണെ
The following letter forwarded to me by a Journalist.
Dear Indian Journalist,
Whatever this gentleman is talking is crap. I am shocked that a man, who like me is a medical biochemist talks that coconut oil is all medium chain fatty acid and that it does not circulate in blood. Coconut oil comprises of 8 percent short chain fatty acids, 13.5 percent medium chain fatty acids and 47.5 percent long chain fatty acids. Lauric, myristic and palmitic acids constitute the bulk of saturated long chain fatty acids. Dr Vasudevans assertion that these fatty acids do not circulate in blood is wrong. Myristic, lauric and palmitic acids are atherogenic and reported as atherogenic in world literature.
He has even been comparing coconut oil with breast lilk since both contain lauric acid! (Breast milk fat contains 4 percent lauric acid while coconut oil contains 42 percent lauric acid.
I am sad at his of simple biochemistry. There is no evidence that coconut consumption in Kerala has come down in Kerala during the last 50 years.
Mr. Hegde is yet another person who says anything for the right kind of money. I know his reputation
C R SOMAN
5 comments സെപ്റ്റംബര്‍ 7, 2007

അടയാളം 







