
മീന്‍പുളി എന്നും പുളിഞ്ചി എന്നും അറിയപ്പെടുന്ന ഇതിന്റെ കായ് മത്സ്യത്തോടൊപ്പം പുളിയ്ക്കായി ചേര്‍ക്കുന്നു. കീടനാശിനികളും രാസ വളങ്ങളും നല്‍കാതെ വീട്ടുമുറ്റത്ത് വളരുന്ന ഇവ പല രോഗങ്ങള്‍ക്കും പ്രതിവിധികൂടിയാണ്. അച്ചാറുണ്ടാക്കുവാനും വെയിലില്‍ ഉണക്കി ഇവ സൂക്ഷിക്കുവാനും കഴിയുന്നു. ഇവയുടെ ചീഞ്ഞളിഞ്ഞ കായ്കള്‍ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിച്ചാല്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകുന്നതായി കാണാം. എന്നാല്‍ ഇരുമ്പുപോലുള്ളവയില്‍ ഇവ സ്പര്‍ശിച്ചാല്‍ വേഗം തുരുമ്പിക്കുന്നു. ഇതിന്റെ വിത്ത് മുളച്ചുകിട്ടുവാന്‍ വളരെ പ്രയാസമാണ്. എന്നാല്‍ ഒരു വിത്തുപോലും പാഴാകാത്ത രീതിയില്‍ മളപ്പിക്കുവാന്‍ കഴിയും. ഇതിന്റെ വിത്തുകള്‍ പഴങ്കഞ്ഞി വെള്ളത്തിലോ പഴകിയ കഞ്ഞിവെള്ളത്തിലോ കുതിര്‍ത്ത് പാകിയാല്‍ ഒരെണ്ണംപോലും പാഴാകാതെ പൊടിപ്പിച്ചെടുക്കാം.






ഓഗസ്റ്റ് 26, 2009 -ല്‍ 5:48 am |
ഇലുമ്പിക്ക എന്നു ഞങ്ങള്‍ പറയും. വിവരങ്ങള്‍ക്കു നന്ദി!