ആത്തിച്ചക്ക

Aathi

ഇടത്തരം വൃക്ഷമായ ആത്തിയില്‍ കായ്ക്കുന്ന ഈ ചക്കയ്ക്ക്  സാധാരണ ചക്കയോളം വലിപ്പം ഇല്ലാത്തതാണ്. പക്ഷെ ശരീരത്തിലെ ഉഷ്ണസ്വഭാവം കുറയുവാന്‍ ഇതിന്റെ പഴം ഭക്ഷിക്കുന്നതിലൂടെ സാധിക്കുന്നു എന്നാണ് പൂര്‍വ്വികരും അനുഭവസമ്പത്തുള്ളവരും പറയുന്നത്. രാസവളങ്ങളോ കീടനാശിനിയോ ആവശ്യമില്ലാത്ത ഇവ വീട്ടിന് പരിസരത്താവും മിക്കവാറും കാണുക. കാരണം ഇതിന്റെ പഴം ഭക്ഷിച്ചശേഷം തുപ്പുന്ന വിത്തുകള്‍ പൊടിച്ച് വരുന്നത് വീടിന്റെ പരിസരം തന്നെയാണല്ലോ. രാത്രികാലങ്ങളില്‍ പഴുക്കാറായ ഈ ചക്കകള്‍ വവ്വാലിന്റെ ഇഷ്ടാഹാരമാണ്. നിന്ന് പഴുത്ത് കിട്ടിയാല്‍ ഈ ചക്ക അല്പം പുളിയും മധുരവും കലര്‍ന്ന നല്ല രുചിയുള്ള പഴമാണ്. മുള്ളുപോലെ തോന്നുമെങ്കിലും ഇതിന്റെ ഇളം പച്ചനിറത്തിലുള്ള പുറം തൊലി വളരെ നേര്‍ത്തതാണ്.

ഇതിനെപ്പറ്റി കൂടുതല്‍ അരിയാമെന്നുള്ളവര്‍ അഭിപ്രായങ്ങളായി രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.

ഒരു മറുപടി കൊടുക്കുക