നല്ലത് നായ്ക്കും വേണ്ട
ഇരുപത്തഞ്ച് കിലോയോളം ഭാരമുള്ള ചക്ക.
ഇത് ചക്കയുടെ കാലം. ലോകം ഭക്ഷ്യക്ഷാമം നേരിടാന്‍ പോകുന്നു എന്നറിഞ്ഞിട്ടും മലയാളി തന്റെ ആഹാര രീതിയില്‍ മാറ്റം വരുത്തുവാനാഗ്രഹിക്കുന്നില്ല. ഒരു മൂട് പ്ലാവുള്ളവര്‍ പോലും തന്റെ പ്ലാവില്‍ ചക്കയുടെ എണ്ണം കൂടിയാല്‍ മാനസികമായി ആ പ്ലാവിനെത്തന്നെ ശപിക്കുന്നു. പ്ലാവില്‍ കയറുവാന്‍ ആളില്ലാതെയും വെട്ടിപ്പറിച്ചെടുക്കുവാന്‍ ആളില്ലാതെയും ഇവയില്‍ പലതും പാഴായിപ്പോവുകയാണ് പതിവ്. അല്പമെങ്കിലും ആശ്വാസമുള്ളത് തമിഴ് നാട്ടിലേയ്ക്ക് കടത്തിവിടുന്നതു മാത്രമാണ്. ഒരുകാലത്ത് ചക്കയുടെ മുള്ള് മാത്രം അരിഞ്ഞ് കളഞ്ഞ് ചക്കമടലും, പൂഞ്ചും, കുരുവും, ചുളയും പൂര്‍ണമായും ഭക്ഷണമായി മാറിയിരുന്നു. ഇന്ന് ചക്ക കാണുമ്പോള്‍ത്തന്നെ പലര്‍ക്കും മടുപ്പാണ്. ഫലമോ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളും, അരിയും, ഗോതമ്പും ഇഷ്ടമുള്ളതായി മാറുന്നു. അവ കൃഷിചെയ്യുവാനുപയോഗിക്കുന്ന രാസവളങ്ങളെപ്പറ്റിയോ, അവയില്‍ ഉപയോഗിച്ച കീയനാശിനികളെക്കുറിച്ചോ, ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും കളകളെ നശിപ്പിക്കുവാനും ഉപയോഗിച്ച റൗണ്ടപ്പ് പോലുള്ള കളനാശിനികളെക്കുറിച്ചോ ആരും അന്വേഷിക്കാറില്ല. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ക്ക് ചെലവ് അല്പം കൂടുതലാണെങ്കിലും ഇന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ അനേകം ഉണ്ടല്ലോ!!!
അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ അന്നജത്തിന്റെ അളവ് ചക്കയില്‍ ഉണ്ടെന്ന് ഒരു ശാസ്ത്രജ്ഞനും നമ്മോട് പറയില്ല. കാരണം അവരില്‍ പലരും കീടനാശിനി കമ്പനികളുടെ കിമ്പളം കൈപ്പറ്റുന്നവരാണല്ലോ. പ്ലാവിന്‍ ചുവട്ടില്‍ മറ്റ് വിളകള്‍ അധികം കൃഷിചെയ്യാത്തതിനാല്‍ രോഗത്തിന് കാരണമാകാവുന്ന ഒരു വിഷവും ചക്കയില്‍ കാണില്ല. ചില പ്രത്യേക രീതിയില്‍ ചക്കക്കുരു കേടാകാതെ സൂക്ഷിക്കുവാന്‍ കഴിയും എന്നത് മറ്റൊരു പ്രത്യേകതയാണ്. കുരുവിന് പുറമെ അല്ലെങ്കില്‍ പുറം തൊലിക്കുള്ളില്‍ കാണുന്ന തവിട്ട് നിറത്തിലുള്ള ഭാഗം ഔഷധഗുണമുള്ളതാണ്. കേരളീയര്‍ക്ക് ചക്ക പ്രീയംകരം ആകുവാന്‍ കുറച്ച് നാളുകള്‍ കൂടി കഴിയണം. മനുഷ്യന് വരുന്ന പല രോഗങ്ങളും ആഹാരത്തിലൂടെയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഒരു മാറ്റം പ്രതീക്ഷിക്കാം.
ഒരു ചക്കയുടെ നാലിലൊന്ന് ഭാഗം പുറമേയുള്ള കരിമുള്ളും കുരുവും നീക്കം ചെയ്തശേഷം ലഭിച്ചതാണിത്. ഒരുകിലോ പിണ്ണാക്കിന് 22 രൂപയില്‍ക്കൂടുതല്‍ വിലയുള്ളപ്പോള്‍ അതിനേക്കാള്‍ ഗുണമുള്ള ഭക്ഷണം ഒരു പശുവിന് നല്കുന്നതിലൂടെ പാലിന് അല്പം കട്ടി കുറയുമെങ്കിലും കൂടുതല്‍ പാലും ലഭിക്കും ആ പാലിന് ഗുണവും കൂടുതലായിരിക്കും. കാരണം പിണ്ണാക്കിലെ എക്സ്പെലന്റും യൂറിയയും പശുവിന് കൊടുത്ത് ലഭിക്കുന്ന പാലിനേക്കാള്‍ നല്ലതായിരിക്കും എന്നതുതന്നെ. പശുക്കളുടെ പ്രസവാനന്തരം ഇപ്രകാരം നിരന്തരം ചക്ക നല്‍കുന്നതിലൂടെ പശുക്കള്‍ക്കുണ്ടാകുന്ന കാല്‍സ്യം ഡെഫിഷ്യന്‍സി, കീറ്റോണ്‍ ബോഡീസ് മുഖാന്തിരമുണ്ടാകുന്ന രോഗങ്ങള്‍ മുതലായവ ഒഴിവാക്കാം. ഇതിലടങ്ങിയിരിക്കുന്ന അന്നജത്തിന്റെ അളവ് കൂടിയിരിക്കുന്നത് കാരണം പശുക്കളുടെ വയറ് നിറയാനും ഉത്തമം.
16 comments മേയ് 5, 2008

അടയാളം 







