നമുക്കും ആഘോഷിക്കാം ഭൌമദിനം

ഏപ്രില്‍ 22, 2008

Thanks to GOOGLE

എന്റെ ഈ പോസ്റ്റ് വായനക്കാരിലെത്തുവാന്‍ സഹായിക്കുന്ന ഗൂഗിളിന് നന്ദി


റബ്ബര്‍ ബോര്‍ഡില്‍നിന്ന് സതീശ് എന്ന Phd ചെയ്യുന്നവ്യക്തിയും ഡോ. ഭുവനചന്ദ്രനും 22-04-08 ന് റബ്ബര്‍ ബോര്‍ഡിന്റെ പരീക്ഷണശാലയില്‍ സോയില്‍ സാമ്പിളുകള്‍, കിണറ്റുവെള്ള സാമ്പിള്‍ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

നമ്മുടെ ഉടമസ്ഥതയിലുള്ള കിണറ്റിലെ വെള്ളം കുടിക്കുവാനും ഭൂമിയിലെ pH 6.5 മുകളിലും ആണെങ്കില്‍ നമുക്കും ആഘോഷിക്കാം ഭൌമദിനം. ഒന്നാം ഹരിതവിപ്ലവത്തിലൂടെ നമ്മുടെ ജൈവസമ്പുഷ്ടമായിരുന്ന മണ്ണില്‍ നമ്മെക്കൊണ്ട് രാസ കള, കുമിള്‍, കീടനാശിനികള്‍ പ്രയോഗിപ്പിച്ച് അമിതോത്പാദനം ലഭ്യമാക്കി വെയര്‍ ഹൌസുകളിലും ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയിലും അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള അരിയും മറ്റും സംഭരിച്ച് വെച്ച് അന്യരാജ്യങ്ങളിലേയ്ക്ക് സബ്സിഡികളും ആനുകൂല്യങ്ങളും മറ്റും നല്‍കി കയറ്റുമതി ചെയ്യുകയുണ്ടായി. ഇന്നിതാ അരിയില്ല പാലില്ല കുടിക്കാന്‍ വെള്ളമില്ല ശ്വസിക്കാന്‍ ശുദ്ധവായുവില്ല എന്ന് പരിതപിച്ച് തുടങ്ങിയിരിക്കുന്നു. ദിനം പ്രതി മരുവല്കരണം വര്‍ദ്ധിക്കുമ്പോള്‍ ഒരു മരുഭൂമിയിലും കാര്‍ഷികോല്‍പാദനത്തിന് പരീക്ഷണങ്ങള്‍ നടത്താതെ ജൈവ സമ്പുഷ്ടമായ കൃഷിഭൂമിയില്‍ കളനാശിനികളും ജനിതകമാറ്റം വരുത്തിയ വിത്തുകളും ലഭ്യമാക്കി സര്‍വ്വനാശം വിതക്കുന്നു. അതിന് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയും സുലഭമായി ലഭിക്കുന്നു.

1990 -ല്‍ ഞാന്‍ റബ്ബര്]കൃഷി ആരംഭിക്കുമ്പോള്‍ ജൈവ വളങ്ങള്‍ ഇടരുത് മണ്ണും ഇലയും പരിശോധിച്ചോ റബ്ബര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന (200 ഗ്രാം യൂറിയ, 350 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 150 ഗ്രാം പൊട്ടാഷ്) രാസവള കൂട്ട് ഇടുവാനോ നിര്‍ദ്ദേശിച്ചിരുന്നു. 1997 -ല്‍ ഞാന്‍ ടാപ്പിംഗ് ആരംഭിച്ചപ്പോള്‍ മരമൊന്നിന് 20 കിലോ വീതം ഉണക്കിപ്പൊടിച്ച ചാണകം ഇടാമെന്നായി. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മരമൊന്നിന് 90 കിലോ വീതം ബയോഗ്യാസ് സ്ലറി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ റബ്ബര്‍ ബോര്‍ഡിന് മറ്റൊരു ഭൂതോദയം ഉണ്ടായി എന്റെ തോട്ടത്തിലെ മണ്ണിന്റെ pH പരിശോധിക്കാം എന്ന്. നല്ല കാര്യം - ഇന്നേ ദിവസം ഭൌമദിനമായിട്ട് എന്റെ തോട്ടത്തില്‍ നിന്ന് ശേഖരിച്ച അഞ്ച് സോയില്‍ സാമ്പിളും, കിണറ്റിലെ വെള്ളവും പരിശോധിക്കുകയാണ്. ഈ നല്ല കാര്യത്തിന് മുന്‍കൈ എടുത്ത ഡോ. കൃഷ്ണകുമാറിനെ എത്രതന്നെ അഭിനന്ദിച്ചാലും മതിവരില്ല. കാരണം ഇവിടൊരു സസ്സ്റ്റെയിനബിള്‍ അഗ്രിക്കള്]ച്ചര്‍ എന്ന സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്.

റബ്ബര്‍ മരത്തിന് വരുന്ന പല രോഗങ്ങള്‍ക്കും മാത്രമല്ല ഈ ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും അത്യന്താപേക്ഷിതമായ മഗ്നീഷ്യത്തിന്റെ പ്രാധാന്യം തെളിയിക്കപ്പെടുവാന്‍ പോകുകയാണ്. സുലഭമായിരുന്ന ഡൊളാമൈറ്റ് ഇന്ന് സിമന്റ് കമ്പനികള്] കൈയ്യടക്കുമ്പോള്‍ മഗ്നീഷ്യം സല്‍ഫേറ്റ് നല്‍കിയെങ്കിലും സംരക്ഷിക്കുവാന്‍ കഴിയുമോ എന്ന് വ്യക്തമാക്കേണ്ട കാര്യം തന്നെയാണ്. നാളിതുവരെ സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍ മണ്ണിനോട് കാട്ടിയ ക്രൂരത ഇനിയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയായിരുന്നു.

നാം വരുത്തിവെച്ച വിനകളായ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം, സോയില്‍ഡിഗ്രഡേഷന്‍, സമുദ്രജലവിതാനത്തിന്റെ ഉയര്‍ച്ച, ഇ-വേസ്റ്റ്, ഓസോണ്‍ പാളിയിലെ വിള്ളല്‍, പാരിസ്ഥിതിക മലിനീകരണം തുടങ്ങി പഞ്ചഭൂതങ്ങളെയും മലിനീമസമാക്കുന്ന എണ്ണിയാലൊടുങ്ങാത്ത വിപത്തുകള്‍ വരും തലമുറയെ ക്രൂരമായ രീതിയില്‍ ബാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

Entry Filed under: 1. മുദ്രകള്‍: , , , , , .

2 Comments Add your own

  • 1. Baiju  |  ഏപ്രില്‍ 22, 2008 at 5:16 pm

    അഭിനന്ദനങ്ങള്‍. അവസരോചിതം ഈ പോസ്റ്റ്.

    -ബൈജു

  • 2. चन्द्रशेखरन नायर  |  ഏപ്രില്‍ 22, 2008 at 5:34 pm

    കാര്ഷിക മേഖലയിലെ ഇത്രയും സീരിയസ്സായ പ്രശ്നത്തില് അഭിപ്രായം രേഖപ്പെടുത്താന് ഒരാളെയെങ്കിലും കിട്ടിയല്ലോ. സന്തോഷം.

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ഏപ്രില്‍ 2008
M T W T F S S
« Mar   May »
 123456
78910111213
14151617181920
21222324252627
282930  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map