ഒരു കര്‍ഷകന് കിട്ടിയ സുവര്‍ണാവസരം

മാര്‍ച്ച് 25, 2008

2008 മാര്‍ച്ച് 27 ന് കൃഷി വകുപ്പ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ റബ്ബര്‍ മേഖല നേരിടുന്ന വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ പ്രസന്റേഷനോടുകൂടിയ ഒരവതരണത്തിന് എനിക്കൊരവസരം ലഭിച്ചിരിക്കുകയുണ്ടായി. എന്നെ ഇത്രയും പ്രാപ്തനാകുവാന്‍ നാളിതുവരെ സഹായ സഹകരണങ്ങളും ഉപദേശങ്ങളും തന്ന് സഹായിച്ച മലയാള ബ്ലോഗര്‍മാരോടും ബ്ലോഗിനികളോടും എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ചിത്രങ്ങള്‍ പകര്‍ത്തിയത് അങ്കിള്‍ ആണ്

എനിക്ക് ലഭിച്ച ക്ഷണം ഇതാണ്.

റബ്ബറിന്റെ ഒരുപഴയകാല ചരിത്രം ഈ പേജില്‍ ലഭ്യമാണ്. അതില്‍ നിന്ന് ഈ ഗ്രാഫ് ഞാനൊരു പ്രസന്റേഷനായി അവതരിപ്പിക്കുന്നുണ്ട്. ഞാനവതരിപ്പിക്കുന്ന പേപ്പര്‍ ഇതാണ്.

റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും
റബ്ബര്‍‭ ‬വിപണിയിലെ പ്രധാന വെല്ലുവിളി സുതാര്യമായ ഒരു‭ ‬ഗ്രേഡിംഗ്‭ ‬സിസ്റ്റത്തിന്റെ അഭാവം തന്നെയാണ്.‭ ‬1999‭ ‬ല്‍‭ ‬ലാഭ നഷ്ടങ്ങളില്ലാതെ വളരെ സുതാര്യമായ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ട്‭ ‬ക്വാളിറ്റി റബ്ബര്‍‭ ‬മാര്‍ക്കറ്റിംഗ്‭ ‬സൊസൈറ്റിക്ക്‭ ‬രൂപം കൊടുക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത എനിക്ക്‭ ‬മനസിലാക്കുവാന്‍‭ ‬കഴിഞ്ഞത്‭ ‬ ഗ്രീന്‍‭ ‬ബുക്ക്‭ ‬എന്ന ഗ്രേഡിംഗ്‭ ‬മാനദണ്ഡം പാലിക്കപ്പെടുന്നില്ല എന്നു‭ ‬തന്നെയാണ്.‭ ‬അതിനുദാഹരണമായി എടുത്തു‭ ‬പറയുവാന്‍‭ ‬കഴിയുന്നത്‭ ‬പ്രസ്തുത സൊസൈറ്റിയുടെ പ്രഥമ വിപണനോദ്ഘാടനം മന്നം മെമ്മോറിയല്‍‭ ‬നാഷണല്‍‭ ‬ക്ലബ്‭ ‬മിനി ഹാളില്‍‭ ‬റബ്ബര്‍‭ ‬ബോര്‍ഡിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍‭ ‬നടക്കുകയും ആദ്യവിപണിയില്‍‭ ‬മാത്രം റബ്ബര്‍മാര്‍ക്ക്‭ ‬ന്യായ വിലയായ ആര്‍എസ്എസ്‭ ‬1‭ ‬ന്റെയും ആര്‍എസ്എസ്‭ ‬2‭ ‬ന്റെയും വില ലഭ്യമാക്കുകയും പിന്നീടുള്ള വിപണനങ്ങളില്‍‭ ‬നാലാംതരത്തിന്‭ ‬മുകളിലുള്ള വില നിഷേധിക്കുകയുമാണ്‭ ‬ചെയ്തത്.‭ ‬അതേസമയം റബ്ബര്‍‭ ‬മാര്‍ക്കിന്റെ വെബ്‭ ‬സൈറ്റില്‍‭ ‬ആര്‍എസ്എസ്‭ ‬1x‭ ‬വില്‍ക്കുവാനുണ്ട്‭ ‬എന്ന പരസ്യം കാണുവാന്‍‭ ‬കഴിയും.‭ ‬ഇത്തരം നടപടികളിലൂടെ കര്‍ഷകര്‍ക്ക്‭ ‬ഗുണനിലവാരം മെച്ചപ്പെടുത്തി മൂല്യവര്‍ദ്ധനവിനുള്ള അവസരം നിഷേധിക്കുകയാണ്‭ ‬ചെയ്യുന്നത്.‭ ‬റബ്ബര്‍‭ ‬ഷീറ്റുകളുടെ ഗുണനിലവാരം നിര്‍ണയിക്കുവാനുള്ള ശരിയായ മാര്‍ഗം അവലംബിക്കുകവഴി റബ്ബര്‍‭ ‬മരങ്ങളുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍‭ ‬കഴിയും എന്നതാണ്‭ ‬വാസ്തവം.‭ ‬ഇക്കാര്യത്തിന്‭ ‬വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്.‭ ‬റബ്ബര്‍‭ ‬ഷീറ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടണമെങ്കില്‍‭ ‬ശരിയായ വളപ്രയോഗവും ടാപ്പിംഗ്‭ ‬രീതിയും അവലംബിക്കേണ്ടിവരും.‭ ‬ശരിയായ ടാപ്പിംഗ്‭ ‬ഉല്‍പാദനക്ഷമതയോടൊപ്പം റബ്ബര്‍‭ ‬മരങ്ങളുടെ ആയുസ്സും വര്‍ദ്ധിക്കും.
‭ ‬മറ്റൊരുവിപത്ത്‭ ‬ആഗോളവത്ക്കരണ ഉദാരവത്ക്കരണ നയങ്ങളുടെ ഭാഗമായി കയറ്റുമതി ഇറക്കുമതി നയങ്ങളിലൂടെ വിലയിലെ അമിതമായ ഏറ്റക്കുറച്ചിലുണ്ടാക്കുന്ന സ്ഥിതിവിശേഷമാണ്.‭ ‬കൂടുതല്‍‭ ‬വിശകലനങ്ങള്‍ക്ക്‭ ‬വിധേയമാക്കിയ‭ ‬2006-07‭ ‬വര്‍ഷത്തെ‭ ‬56545‭ ‬ടണ്ണിന്റെ കയറ്റുമതിയും‭ ‬89699‭ ‬ടണ്ണിന്റെ ഇറക്കുമതിയും നടന്ന സാഹചര്യം ചൂണ്ടിക്കാട്ടുന്നത്‭ ‬ആവശ്യമില്ലാത്ത കയറ്റുമതി ഇറക്കുമതികളാണ്‭ ‬എന്നാണ്.‭ ‬അതിന്‭ ‬കാരണം‭ ‬2006‭ മാര്‍ച്ച്‭ ‬31‭ ‬ന്‭ ‬മിച്ചസ്റ്റോക്കുണ്ടായിരുന്നത്‭ ‬93020‭ ‬ടണ്ണും,‭ ‬2006-07‭ ‬ലെ‭ ‬ഉല്‍പാദനം‭ ‬852895‭ ‬ടണ്ണും,‭ ‬ഉപഭോഗം‭ ‬820305‭ ‬ടണ്ണും‭ ‬(ലഭ്യതയേക്കാള്‍‭ ‬വളരെ താണ‭ ‬ഉപഭോഗം‭ ‬820305‭ ‬ടണ്ണു‭ ‬മാത്രമാണ്‭) ‬വാര്‍ഷിക മിച്ചം‭ ‬165190‭ ‬ടണ്ണും ആയിരുന്നു‭ ‬എന്നതാണ്.‭ ‬പ്രസ്തുത വര്‍ഷത്തെ പ്രതിഹെക്ടര്‍‭ ‬ഉല്‍പാദനക്ഷമത‭ ‬1879‭ ‬കിലോഗ്രാം‭ ‬ലോകത്തെതന്നെ ഏറ്റവും കൂടിയ ഉല്‍പാദന ക്ഷമതയാണ്‭ ‬(2005-06‭ ‬ല്‍‭ ‬കേരളത്തിലെ പ്രതിഹെക്ടര്‍‭ ‬ഉല്‍പാദനക്ഷമത‭ ‬1865‭ ‬കിലോഗ്രാമാണ്‭)‬.‭ ‬260‭ ‬വന്‍കിട തോട്ടങ്ങളും‭ ‬10.1‭ ‬ലക്ഷം ചെറുകിട കര്‍ഷകരും ഈ നേട്ടത്തിലെ പങ്കാളികളാണ്.‭ ‬റബ്ബര്‍‭ ‬കര്‍ഷകര്‍ക്കുണ്ടായ വാര്‍ഷിക വരുമാനം ആകെ‭ ‬7850‭ ‬കോടിയോളമാണ്.‭ ‬റബ്ബര്‍ബോര്‍ഡിന്‭ ‬101.2‭ ‬കോടി സെസ്സും പിരിച്ചെടുക്കുവാന്‍‭ ‬കഴിഞ്ഞു.‭ ‬എന്നാല്‍‭ ‬അന്താരാഷ്ട്ര ആര്‍എസ്എസ്‭ ‬3‭ ‬ന്‭ ‬9779‭ ‬രൂപ പ്രതി ക്വിന്റല്‍‭ ‬വിലയും ആഭ്യന്തര ആര്‍എസ്എസ്‭ ‬4‭ ‬ന്‭ ‬9204‭ ‬രൂപ പ്രതി ക്വിന്റലും ആയിരുന്നപ്പോള്‍‭ ‬നടന്ന ചില രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതികള്‍‭ ‬പട്ടിക‭ ‬1ല്‍‭ ‬ചേര്‍ത്തിരിക്കുന്നു.പട്ടിക1‭ ‬വിവിധ രാജ്യങ്ങളിലേയ്ക്കുള്ള സ്വാഭാവിക റബ്ബറിന്റെ കയറ്റുമതിയും മൂല്യവും‭ ‬*രാജ്യം …………ടണ്‍ ……………മൂല്യം രൂപയില്‍ ………..പ്രതി ക്വിന്റല്‍‭ ‬വില രൂപയില്‍
ജര്‍മനി ……..2658.238…….179703556.90……………6760
ബല്‍ജിയം….2323.820 ……148944044.80……………6409
ടര്‍ക്കി ……….1751.453……..103398298.00……………5904
യു.കെ……….1237.515……….79527309.54…………….6426
ഇറ്റലി………..1502.555……….96124643.75…………….6397
ബ്രസീല്‍………638.955……….40741305.50…………….6376
മെക്സിക്കോ………..41.10…………2658923.00……………..6469
ന്യൂ‭ ‬സീലാന്‍ഡ്.102.435……….6805038.00……………..6643

‭*‬ അവലംബം‭ ‬:‭ ‬സ്ഥിതിവിവരക്കണക്കുകള്‍,‭ ‬റബ്ബര്‍‭ ‬ബോര്‍ഡ്,‭ ‬കോട്ടയം.

ഇത്തരം കയറ്റുമതികള്‍‭ ‬ഇറക്കുമതിയേക്കാള്‍‭ ‬ദോഷകരമാണ്‭ ‬എന്ന്‭ ‬കാണുവാന്‍‭ ‬കഴിയും.‭ ‬പ്രസ്തുത വര്‍ഷം ഏറ്റവും കൂടുതല്‍‭ ‬കയറ്റുമതി ചെയ്തത്‭ ‬പാലാ മാര്‍ക്കറ്റിംഗ്‭ ‬കോപ്പറേറ്റീവ്‭ ‬സൊസൈറ്റി ലിമിറ്റെഡ്‭ ‬7466.20‭ ‬ടണ്ണും രണ്ടാം സ്ഥാനത്ത്‭ ‬ദി കേരളാ സ്റ്റേറ്റ്‭ ‬കോപ്പറേറ്റീവ്‭ ‬റബ്ബര്‍‭ ‬മാര്‍ക്കറ്റിംഗ്‭ ‬ഫെഡറേഷന്‍‭ ‬ലിമിറ്റഡ്‭ ‬6528.00‭ ‬ടണ്ണും ആയിരുന്നു.

‭ ‬ഒക്ടോബര്‍‭ ‬മുതല്‍‭ ‬ജനുവരി വരെ അന്താരാഷ്ട്ര വിലയേക്കാള്‍‭ ‬കൂടിയ വില ആഭ്യന്തരവിപണിയില്‍ ലഭ്യമാക്കുകയും ഫെബ്രുവരി മാര്‍ച്ച്‭ ‬മാസങ്ങളില്‍‭ ‬അന്താരാഷ്ട്ര വില ആഭ്യന്തര വിലയേക്കാള്‍‭ ‬കൂടുതല്‍‭ ‬ആയിരുന്നപ്പോള്‍‭ ‬ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്തു.‭ ‬ചെറിയ തോതിലാണെങ്കില്‍പ്പോലും ഈ സമയങ്ങളില്‍‭ ‬കയറ്റുമതിയും നടക്കുകയുണ്ടായി.‭ ‬വിശദ വിവരങ്ങള്‍‭ ‬പട്ടിക‭ ‬2‭ ‬ല്‍‭ ‬കാണുക.

പട്ടിക‭ ‬2‭ ‬2006‭ ‬ഒക്ടോബര്‍‭ ‬മുതല്‍‭ ‬2007‭ ‬മാര്‍ച്ച്‭ ‬വരെയുള്ള റബ്ബര്‍‭ ‬കയറ്റുമതിയും,‭ ‬ഇറക്കുമതിയും,‭ ‬അന്താരാഷ്ട്ര ആര്‍എസ്എസ്‭ ‬3‭ ‬ന്റെയും ആഭ്യന്തര ആര്‍എസ്എസ്‭ ‬4‭ ‬ന്റെയും വിലകള്‍‭ ‬*

മാസം………..അന്താരാഷ്ട്ര..ഇറക്കുമതി..ആഭ്യന്തര….കയറ്റുമതി
………………….വില രൂ‭ ‬ക്വി…..ടണ്ണില്‍….വില രൂ‭ ‬ക്വി..ടണ്ണില്‍

ഒക്ടോബര്‍……8463……….1349………..8709……….2041
നവംബര്‍…….7426……….5467…………8260………..954
ഡിസംബര്‍….7811……….10920……….8615……….923
ജനുവരി………9319……….10216……….9716……….624
ഫെബ്രുവരി…10605………18853……….9757……….720
മാര്‍ച്ച്……….10050………15364……….9057……..3552

‭* ‬അവലംബം‭ ‬:‭ ‬സ്ഥിതിവിവരക്കണക്കുകള്‍,‭ ‬റബ്ബര്‍‭ ‬ബോര്‍ഡ്,‭ ‬കോട്ടയം.‭
ആവര്‍ത്തനകൃഷിക്ക്‭ ‬നല്‍കുന്ന പുതുകൃഷിയേക്കാള്‍‭ ‬ഉയര്‍ന്ന സബ്സിഡി ഉചിതമാണോ എന്നും ആവശ്യത്തേക്കാളേറെ റബ്ബര്‍‭ ‬കൃഷിയുടെ വ്യാപനം ഭാവിയില്‍‭ ‬നമ്മുടെ ഭക്ഷ്യ സുരക്ഷയെ ഏതുരീതിയില്‍‭ ‬ബാധിക്കുമെന്നും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.‭ ‬റബ്ബറിന്റെ ഇടവിളയായി വനാന്തരീക്ഷത്തില്‍‭ ‬വളരുന്ന ഔഷധ സസ്യകൃഷി വ്യാപനത്തിന്‭ ‬റബ്ബര്‍‭ ‬തോട്ടങ്ങളില്‍‭ ‬ജൈവകൃഷി എത്രത്തോളം ഫലവത്താണ്‭ ‬എന്ന കാര്യവും പഠനവിഷയമാക്കേണ്ടത്‭ ‬തന്നെയാണ്.

‭ ‬ആര്‍ആര്‍ഐഐ‭ ‬105‭ ‬എന്ന മുന്തിയ ഇനം റബ്ബര്‍‭ ‬മരങ്ങള്‍ക്കുണ്ടാകുന്ന പൊടിക്കുമിള്‍‭ ‬രോഗം,‭ ‬പിങ്ക്,‭ ‬പാച്ച്‭ ‬ക്യാങ്കര്‍,‭ ‬പട്ടമരപ്പ്‭ ‬തുടങ്ങിയ രോഗങ്ങള്‍‭ ‬ഒഴിവാക്കുവാന്‍‭ ‬കഴിഞ്ഞാല്‍ത്തന്നെ പ്രതിഹെക്ടര്‍‭ ‬ഉല്‍പാദനത്തില്‍‭ ‬ഇനിയും വര്‍ദ്ധനവുണ്ടാക്കാം.‭ ‬പട്ടമരപ്പിന്‭ ‬കാരണമാകുന്ന നെക്രോസിസ്‭ ‬എന്ന രോഗത്തിന്‭ ‬പരിഹാരം മഗ്നീഷ്യം സല്‍ഫേറ്റ്‭ ‬ആണ്‭ ‬എന്ന്‭ ‬എനിക്ക്‭ ‬പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുവാന്‍‭ ‬സഹായിച്ച മുന്‍‭ ‬സോയില്‍‭ ‬സയന്‍സ്‭ ‬വിഭാഗം പ്രൊഫസര്‍‭ ‬ഡോ.‭ ‬തോമസ്‭ ‬വര്‍ഗീസിനെ നന്ദിപൂര്‍വ്വം സ്മരിച്ചുകൊള്ളുന്നു.‭ ‬വേനല്‍ക്കാലത്ത്‭ ‬വ്യാവസായിക വളര്‍ച്ചയിലൂടെ ലഭിക്കുന്ന അമ്ലമഴ സ്വാഭാവിക ഇലപൊഴിച്ചിലിന്‭ ‬ശേഷമുള്ള തളിരിലകള്‍‭ ‬പൊഴിയുവാന്‍‭ ‬കാരണമാകുന്നതും ശ്രദ്ധിക്കപ്പെടേണ്ടത്‭ ‬തന്നെയാണ്.‭

ഒരു‭ ‬റബ്ബര്‍‭ ‬കര്‍ഷകനെന്ന നിലയില്‍‭ ‬ഞാന്‍‭ ‬ചെയ്ത ശ്രദ്ധേയമായ കാര്യങ്ങള്‍‭ ‬ഇവയാണ്.

1.‭ ‬ഗുണനിലവാരമുള്ള‭ ‬റബ്ബര്‍‭ ‬ഷീറ്റുകള്‍‭ ‬നിര്‍മിക്കുകയും റബ്ബര്‍‭ ‬ബോര്‍ഡിന്റെ സഹായത്താല്‍‭ ‬ആ രീതി റിസോഴ്സ്‭

പേഴ്സണ്‍‭ ‬എന്ന നിലയില്‍‭ ‬മറ്റ്‭ ‬കര്‍ഷകരിലും എത്തിക്കുകയും ചെയ്തു.

2.‭ ‬ക്വാളിറ്റി റബ്ബര്‍‭ ‬മാര്‍ക്കറ്റിംഗ്‭ ‬സൊസൈറ്റിയുടെ രൂപീകരണത്താല്‍‭ ‬സുതാര്യമായ ഒരു‭ ‬ചാരിറ്റബിള്‍‭ ‬സൊസൈറ്റിയുടെ പ്രവര്‍ത്തനം എങ്ങിനെയായിരിക്കണമെന്ന്‭ ‬പഠിച്ചു.

3.‭ ‬വിപണിയിലെ ഗ്രേഡിംഗ്‭ ‬തിരിമറികളെക്കുറിച്ച്‭ ‬റബ്ബര്‍‭ ‬ബോര്‍ഡില്‍‭ ‬പരാതി സമര്‍പ്പിക്കുകയും ആംഗലേയ മലയാളം‭ ‬മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

4.‭ ‬മണ്ണിന്റെ ജൈവസമ്പുഷ്ടി വര്‍ദ്ധിപ്പിക്കുവാന്‍‭ ‬രാസവളപ്രയോഗം അവസാനിപ്പിച്ച്‭ ‬ബയോഗ്യാസ്‭ ‬സ്ലറി റബ്ബര്‍‭ ‬മരങ്ങളുടെ ടെറസില്‍‭ ‬ഉയരം കൂടിയ ഭാഗത്ത്‭ ‬ലഭ്യമാക്കി.‭ ‬റബ്ബര്‍‭ ‬ഷീറ്റടിക്കുമ്പോള്‍‭ ‬ലഭിക്കുന്ന വെള്ളവും ഗാര്‍ഹിക ജൈവ മാലിന്യങ്ങളും കൂടുതല്‍‭ ‬പ്രയോജനപ്രദമാക്കി മാറ്റുവാനും കഴിയുന്നു.

5.‭ ‬റബ്ബര്‍ബോര്‍ഡ്‭ ‬പ്രസിദ്ധികിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍‭ ‬വിശകലനം ചെയ്ത്‭ ‬ഹിന്ദി,‭ ‬മലയാളം,‭ ‬ആംഗലേയ ഭാഷകളില്‍‭ ‬ബ്ലോഗുകളിലൂടെ ഇന്റെര്‍നെറ്റ്‭ ‬സാന്നിധ്യം ഉറപ്പാക്കി.‭ ‬അതിനായി സ്വതന്ത്ര സോഫ്ഫ്വെയറിന്റെ ഗ്നു-ലിനക്സ്‭ ‬ഓപ്പറേറ്റിംഗ്‭ ‬സിസ്റ്റം ഉപയോഗിക്കുന്നു.

6.‭ ‬പരീക്ഷണനിരീക്ഷണങ്ങളിലൂടെ പട്ടമരപ്പിന്‭ ‬കാരണമാകുന്ന മഗ്നീഷ്യം എന്ന ലോഹമൂലകത്തിന്റെ പ്രയോഗരീതി മനസിലാക്കി അത്‭ ‬മറ്റ്‭ ‬കര്‍ഷകരിലും എത്തിക്കുന്നു.

7.‭ ‬കഴിഞ്ഞവര്‍ഷത്തെ തുടര്‍ച്ചയായി ലഭിച്ച മഴയും പടര്‍ന്ന്‭ ‬പിടിച്ച പനിയും തരണം ചെയ്ത്‭ ‬350‭ ‬മരങ്ങളില്‍‭ ‬നിന്ന്‭ ‬1420.5‭ ‬കിലോ ഉല്‍പാദനവും അതില്‍നിന്ന്‭ ‬113739‭ ‬രൂപയുടെ ആദായവും സ്വായത്തമാക്കി.

8.‭ ‬കളയും കളപ്പയറും പശുക്കള്‍ക്ക്‭ ‬ലഭ്യമാക്കി റബ്ബര്‍‭ ‬തോട്ടത്തിലെ കളനിയന്ത്രണം ലാഭകരമാക്കി ഗുണനിലവാരമുള്ള പാല്‍‭ ‬ഉല്‍പാദനം കൈവരിച്ചു.

അവതരിപ്പിച്ച പ്രസെന്റേഷനുകള്‍

Entry Filed under: കേരളം, ചര്‍ച്ചാവേദി, റബ്ബര്‍, വിപണി, സിമ്പോസിയം. .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

മാര്‍ച്ച് 2008
M T W T F S S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map