കേരള ധനവകുപ്പ് - കര്‍ഷകര്‍ക്കെന്തു ഗുണം?

മാര്‍ച്ച് 13, 2008

കൃഷി: ധനവകുപ്പിന്റെ രേഖയില്‍ വൈരുധ്യങ്ങളും അവ്യക്തതയും

തിരുവനന്തപുരം: സംസ്ഥാനകൃഷിവകുപ്പിന്റെ 2006_07 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ട് ധനകാര്യവകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ബജറ്റില്‍ നിറയെ അവ്യക്തതയും വൈരുധ്യങ്ങളും. പല ഇനങ്ങളിലും അനുവദിച്ചതും ചെലവഴിച്ചതുമായ പണത്തിന് കണക്കില്ല. ഉള്ള കണക്കുകളാകട്ടെ പൊരുത്തപ്പെടുന്നുമില്ല.

കൃഷിവകുപ്പില്‍ സംസ്ഥാനത്ത് എത്ര ഗസറ്റഡ് ഓഫീസര്‍മാരാണുള്ളതെന്നാണ് ആദ്യഅന്വേഷണം. അനുവദിച്ചിട്ടുള്ള തസ്തിക_90, നിലവിലുള്ളത്_85 എന്നാണ് ജീവനക്കാരുടെ സ്ഥിതിവിവരക്കണക്ക് വിവരിക്കുന്ന എട്ടാം പേജില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ല തിരിച്ചുള്ള വിവരണങ്ങളിലേക്ക് പോകുമ്പോള്‍ കിട്ടുന്ന കണക്ക് മറ്റൊന്നാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 125 ഗസറ്റഡ് തസ്തിക അനുവദിച്ചിട്ടുണ്ടെന്നും 123 തസ്തികയാണിപ്പോഴുള്ളതെന്നുമാണതില്‍ പറയുന്നത്.

2007 മാര്‍ച്ചില്‍ അവസാനിച്ച പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്തം പത്താം പേജിലാണ് ആരംഭിക്കുന്നത്. അതിലാകട്ടെ മുഴുവന്‍ അവ്യക്തതയാണ്. ഉദാഹരണത്തിന്, കൂട്ടുകൃഷി പുനരാരംഭിക്കുന്നതിന്റെ സ്ഥിതി. 1.20 ലക്ഷം ഹെക്ടര്‍ പ്രദേശമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് കണക്ക്. 1200 ലക്ഷം രൂപയാണ് ഇതിന് നീക്കിവെച്ചിരുന്നത്. 1.17 ലക്ഷം ഹെക്ടറില്‍ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ എത്ര തുക ചെലവഴിച്ചുവെന്നതിന് ഉത്തരമില്ല. നെല്‍ക്കൃഷി വികസന ഏജന്‍സികള്‍ക്കുള്ള ധനസഹായം 50 ലക്ഷം രൂപ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭൌതികലക്ഷ്യം എത്രയാണെന്ന് പറയുന്നില്ല. 50 ലക്ഷം രൂപ അനുവദിച്ചതിന് കണക്കുണ്ട്. ചെലവഴിച്ചതിന് കണക്കില്ല. ആധുനികനെല്ലുകുത്തല്‍ മില്ലുകള്‍ സ്ഥാപിക്കുന്നതിന് 250 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അതിന്റെ ഭൌതികലക്ഷ്യമെന്ത്? നേട്ടമെന്ത്? ചെലവഴിച്ച തുക എത്ര? കോളങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു. നടീല്‍വസ്തുക്കളുടെ ഉല്പാദനത്തിന് അനുവദിച്ചതോ ചെലവായതോ ആയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. ഒരു പദ്ധതിയും ഭൌതികലക്ഷ്യം കൈവരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.

ഇതൊക്കെയാണെങ്കിലും 2006_07 വര്‍ഷത്തെ ശമ്പളത്തിനും വേതനത്തിനുമൊക്കെ കണക്കുണ്ട്. അവയും വിചിത്രമാണ്. 2006_07 വര്‍ഷത്തില്‍ 10,092.72 ലക്ഷം രൂപയാണ് ശമ്പളത്തിന് അനുവദിച്ചത്. 11,945.24 ലക്ഷം രൂപയായിരുന്നു ചെലവ്.

സംസ്ഥാനത്തെ ബജറ്റ് രേഖകളുടെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ പെര്‍ഫോമന്‍സ് ബജറ്റ് ധനകാര്യവകുപ്പ് പ്രസിദ്ധീകരിക്കുന്നത്. ഒരു പ്രത്യേക സാമ്പത്തിക വര്‍ഷം ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനം സംബന്ധിച്ച് ധനകാര്യവകുപ്പിന്റെ പരിശോധനകളും വിലയിരുത്തലുകളും സംബന്ധിച്ച ആധികാരികരേഖയാണിത്. 2007 മാര്‍ച്ച് 31ന് പൂര്‍ത്തിയായ സാമ്പത്തികവര്‍ഷത്തെ കണക്ക്, പിറ്റേവര്‍ഷം തീരാറായിട്ടും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പെര്‍ഫോമന്‍സ് ബജറ്റിലൂടെ വ്യക്തമാകുന്നത്. നിയമസഭവിഷയനിര്‍ണയസമിതിക്ക് ബജറ്റ് പരിശോധനാവേളയില്‍ പ്രയോജനകരമാകുന്ന ആധികാരികരേഖ കൂടിയാണിത്.
കടപ്പാട്-മാതൃഭൂമി 13-03-08

Entry Filed under: കാര്‍ഷികം, കേരളം. .

1 Comment Add your own

  • 1. 2008 ജനുവരി &hellip  |  ജൂണ്‍ 25, 2008 at 3:06 pm

    [...] 13, 2008 കേരള ധനവകുപ്പ് - കര്‍ഷകര്‍ക്കെന്തു&#8230… സംസ്ഥാനകൃഷിവകുപ്പിന്റെ 2006_07 [...]

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

മാര്‍ച്ച് 2008
M T W T F S S
« Feb   Apr »
 12
3456789
10111213141516
17181920212223
24252627282930
31  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map