റോഡോഫോ എലിവിഷം മാരകമെന്നു പഠനങ്ങള്‍
മാര്‍ച്ച് 11, 2008

The following news items from Deepika.com are forwarded to you from email id: sudhanil@gmail.com
നിശാന്ത് ഘോഷ്
കണ്ണൂര്‍: എലി നശീകരണത്തിനായി തദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വഴിയും മറ്റും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന റോഡോഫോ എന്ന പേരിലുള്ള വിഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലഭ്യമായ എലി വിഷങ്ങളുടെ കൂട്ടത്തില്‍ റോഡോഫോ ഏറ്റവും സുരക്ഷിതമായതാണെന്നാണ് സംസ്ഥാനത്തെ എലി നശീകരണത്തിന്റെ നോഡല്‍ ഏജന്‍സിയായ കേരള സ്റ്റേറ്റ് വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദം തെറ്റാണെന്നും ബ്രമാഡിലിയോണ്‍ കലര്‍ന്ന ഇത് മാരക വിഷമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്െടന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
വിഷാംശത്തിന്റെ അളവ് പരിശോധിച്ചാല്‍ അത്യുഗ്ര വിഷശേഷിയുള്ള കാര്‍ബോ ഫ്യൂറിഡാന് തുല്യമോ അതിലധികമോ ശക്തിയുള്ളതാണ് ബ്രമാഡിലിയോണ്‍ വിഷമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കേക്ക് രൂപത്തിലുള്ള 50 ഗ്രാം റോഡോഫോയില്‍ കേവലം 0.005 ശതമാനം മാത്രമാണ് വിഷമുളളതെന്നും ബാക്കി 99.995 ശതമാനം കേക്ക് നിര്‍മിക്കാനുള്ള ഗോതമ്പ്മാവ്, തേങ്ങാപ്പിണ്ണാക്ക്, പഞ്ചസാര എന്നിവയാണെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. (ശേഷം പേജ് 3)
എന്നാല്‍ ഇത്തരത്തിലാണെങ്കില്‍ തന്നെ ചുരുങ്ങിയ അളവ് കൊണ്ട് എലികള്‍ ചാകുന്നതിനാല്‍ ഇതിന്റെ വീര്യം ശക്തമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ബ്രമാഡിലിയോണ്‍ ശരീരത്തിനകത്തു ചെന്നാല്‍ രക്തം കട്ടപിടിപ്പിക്കുന്ന വിറ്റാമിന്‍-കെ യെ നിര്‍ജീവമാക്കി ആന്തരിക രക്തസ്രാവമുണ്ടാക്കിയാണ് ജീവികളെ കൊല്ലുന്നത്.
റോഡോഫോ മണ്ണിലും ജലത്തിലും ലയിക്കാത്തതിനാല്‍ ഏറെ സുരക്ഷിതമാണെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിലോ ജലത്തിലോ ലയിക്കാത്തതുകൊണ്ട് തന്നെ ഈ വിഷത്തരിക്ക് എത്രകാലം കഴിഞ്ഞാലും വീര്യം കുറയില്ല. ജലത്തില്‍ പതിക്കുന്ന വിഷത്തരി മത്സ്യങ്ങളിലൂടെയും മറ്റു ഭക്ഷ്യ ശൃംഖല വഴിയും മനുഷ്യരിലെത്താനുള്ള സാധ്യതയും ഏറെയാണ്. വളരെ ചെറിയ തോതിലാണെങ്കിലും ഘട്ടം ഘട്ടമായി മനുഷ്യരില്‍ ഈ വിഷം എത്തിയാല്‍ മരണം വരെ സംഭവിക്കാം. കൂടാതെ ജനിതക വൈകല്യത്തിനും കാന്‍സറിനും വന്ധ്യയ്ക്കും വഴിവക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയമാണെന്ന് കണ്െടത്തി ഉപേക്ഷിച്ചതാണ് ബ്രമാഡിലിയോണ്‍ വിഷമെന്നും പറയുന്നുണ്ട്. 1998ല്‍ ഫ്രാന്‍സിലെ കൃഷിയിടങ്ങളിലെ എലി ശല്യം ഒഴിവാക്കാന്‍ ഇതുപയോഗിച്ചിരുന്നു. 2001 ആകുമ്പോഴേക്കും വിഷം പ്രയോഗിച്ച പരിസരങ്ങളില്‍ പരുന്ത്, കീരി, മൂങ്ങ, കാട്ടുപൂച്ച തുടങ്ങിയ വന്യ ജീവീകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രമാഡിലിയോണ്‍ കഴിച്ച എലികളെ ഭക്ഷിച്ച ജീവികള്‍ ചത്തൊടുങ്ങിതെന്ന് മനസിലായി. കൂടാതെ പ്രകൃതിയിലെ എലി നശീകരണ ജീവികളുടെ അഭാവത്തില്‍ എലികള്‍ പെരുകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ് ഇത്തരം വിഷങ്ങളുടെ ഉപയോഗം നിര്‍ത്തുകയായിരുന്നു. ആഫ്രിക്കയിലാകട്ടെ ബ്രമാഡിലിയോണ്‍ തിന്ന എലികളെ ഭക്ഷിച്ച സിംഹങ്ങള്‍ വരെ ചത്തതായി റിപ്പോര്‍ട്ടുണ്ടായി.
1994ല്‍ റോഡോഫോ ഉള്‍പ്പെടെയുള്ള വിഷ വസ്തുക്കളെ ലോക ആരോഗ്യ സംഘടന അതിവീര്യ വിഷഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1971ലെ ഇന്‍സെക്റ്റിസൈഡ് നിയമ പ്രകാരം കഠിന വിഷത്തിലും ഇതിനെ ഉള്‍പെടുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് റോഡോഫോയുടെ വിഷ വീര്യം സൂചിപ്പിക്കാന്‍ അവയുടെ പായ്ക്കറ്റില്‍ തലയോട്ടിയുടെ ചിത്രം ചേര്‍ത്തിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും റോഡോഫോ മാരകമല്ലെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകനും ഡോക്ടറുമായ ഡി. സുരേന്ദ്രനാഥ് അഭിപ്രായപ്പെടുന്നു.
രണ്ട് വര്‍ഷം മുമ്പ് എലി നശീകരണത്തിനായി റോഡോഫോ വിതരണം ചെയ്യാനുള്ള നീക്കത്തിനെതിരെ ശക്തമായ രീതിയില്‍ തന്നെ തിരുവനന്തപുരം ജില്ലയില്‍ കര്‍ഷകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒപ്പം എലി നശീകരണത്തിന്റെ പേരില്‍ അത്യുഗ്രസംഹാര ശേഷിയുള്ള വിഷം വിതരണം ചെയ്യാനാകില്ലെന്ന് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് തത്ക്കാലത്തേക്ക് നിര്‍ത്തിവച്ച പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും സജീവമാകുന്നത്. അതേ സമയം റോഡോഫോ എലി വിഷം വിതരണം ചെയ്യാന്‍ സംസ്ഥാന വെയര്‍ ഹൌ സിംഗ് കോര്‍പറേഷന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേക്ക് രൂപത്തിലുള്ള എലി വിഷത്തിന് പകരം തരികളായുള്ള വിഷം ഓര്‍ഡറിനനുസരിച്ച് നിര്‍മിച്ചു നല്‍കുകയാണ് വെയര്‍ ഹൌസിംഗ് കോര്‍പറേഷന്‍ ചെയ്യുന്നത്. വിഷം വ്യാപിക്കാന്‍ ഇത് കൂടുതല്‍ സാഹചര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കടപ്പാട്- ദീപിക 11-03-08
നിശാന്ത് ഘോഷിന് അഭിനന്ദനങ്ങള്‍. ഈ ലേഖനം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരുനിന്നും പലതവണ എന്നെ ഫോണിലൂടെ ബന്ധപ്പെടുകയും കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലൂടെ റോഡോഫോ എന്ന എലിവിഷം വ്യാപകമായി വിതരണം ചെയ്യുകയാണെന്നും ബ്ലോഗുകളില്‍ നിന്ന് എന്റെ ഗ്രാമം എന്ന ബ്ലോഗില്‍ ഇതിനെപ്പറ്റി ഒരു ലേഖനം കണ്ടതിനാലാണ് ബന്ധപ്പെട്ടത് എന്നും പറയുകയുണ്ടായി. ഞാന്‍ പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിക്കുന്ന സമയത്ത് നല്ല മനസുള്ള കുറെ അധികം ബ്ലോഗര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ധാരാളം കമെന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ അവസരത്തില്‍ സെര്‍ച്ച് ചെയ്ത് ബ്രൊമോഡിയോലോണിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള കഴിവ് അന്നെനിക്ക് തീരെ കുറവായിരുന്നു എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ സ്മരിക്കുന്നു. ഈ വിഷയത്തില്‍ മുന്‍കൈയെടുത്ത വിശ്വം, അനില്‍, ദേവന്‍, സിബു തുടങ്ങി ഒട്ടേറെപേര്‍ എന്നെ വളരെയധികം സഹായിച്ചിരുന്നു. ദീപികയില്‍ നിന്ന് വന്ന മെയിലില്‍ അനിലിന്റെ ഈമെയില്‍ ഐഡി കാണുവാന്‍ ഇടയാവുകയും ചെയ്തു. ഇത്തരത്തിലൊരു ലേഖനം ദീപികയിലൂടെ പ്രസിദ്ധീകരിച്ച് വലിയൊരു കടമ ദീപിക നിറവേറ്റിയിരിക്കുന്നു.
Entry Filed under: എലിവിഷം, ചര്‍ച്ചാവേദി. .

അടയാളം 








Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed