അമ്ലമഴ കാര്‍ഷിക മേഖലയ്ക്ക് ഹാനികരം
ഫെബ്രുവരി 18, 2008
അമ്ലമഴ എന്നാല്‍ കുറെ ദിവസങ്ങളായി ലഭിക്കുന്ന വേനലിന് ശേഷം ലഭിക്കുന്ന മഴയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് അല്ലെങ്കില്‍ അമ്ലതയുടെ അളവ് എന്നര്‍ത്ഥം. മഴവെള്ളത്തിലെ അമ്ലതയുടെ അളവ് പല അവസരങ്ങളിലും വ്യത്യസ്ഥമായിരിക്കും. നാം വാര്‍ത്തകളിലൂടെ കേട്ടിട്ടുള്ള ചുവന്ന മഴയെന്നൊക്കെ പറയുന്നതും ഇത്തരം ഒരു പ്രതിഭാസം തന്നെയാണ്.
അമ്ലമഴയുടെ തിവ്രത മനസിലാക്കാന്‍ ഒരു ലബോറട്ടറിയുടെ സഹായമില്ലാതെ റബ്ബര്‍ കര്‍ഷകര്‍ക്ക് കഴിയും. സീസണലായി ഉണ്ടാകുന്ന ഇല പൊഴിച്ചിലിന് മുമ്പ് മഴപെയ്യുകയും തളിരിലകള്‍ വന്നശേഷം വീണ്ടും മഴപെയ്യുകയും ചെയ്താല്‍ ഇലകള്‍ക്ക് ദോഷം സംഭവിക്കുകയില്ല. എന്നാല്‍ രണ്ട് മാസം മഴപെയ്യാതെ റബ്ബര്‍ മരങ്ങളില്‍ തളിരിലകള്‍ രൂപപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മഴപെയ്താല്‍ മഴവെള്ളത്തിലെ ആസിഡിന്റെ അളവ് കൂടുതലാകയാല്‍ തളിരിലകള്‍ ഭാഗികമായി കരിഞ്ഞ് പൊഴിയുവാന്‍ കാരണമാകും. ഇത് പിന്നീടുള്ള ഉല്പാദനെത്തെയും പ്രതികൂലമായി ബാധിക്കും. റബ്ബര്‍ ബോര്‍ഡില്‍ നിന്നും പറഞ്ഞ് കേട്ടിട്ടുള്ളത് തളിരിലകള്‍ പൊഴിയുന്നത് പൊടിക്കമിള്‍ രോഗം മൂലമാണ് എന്നാണ്. അമ്ലമഴയിലൂടെ ഇലപൊഴിയുന്നതും പൊടിക്കുമിള്‍ രോഗം മൂലം ഇല പൊഴിയുന്നതും ഒന്നല്ല എന്ന വ്യക്തം. വൃശ്ചികമഴ നീണ്ട് നില്‍ക്കുകയും സീസണല്‍ ലീഫ് ഫാള്‍ നേരത്തെ നടക്കുകയും ചെയ്താല്‍ തളിരിലകള്‍ പൊഴിയുന്നത് നന്നെ കുറവായിരിക്കും.
അന്തരീക്ഷത്തില്‍ മനുഷ്യനാല്‍ ഉയര്‍ത്തുന്ന അമ്ലത പ്രധാനമായും വ്യാവസായിക വളര്‍ച്ചയുടെ പരിണിത ഫലം തന്നെയാണ്. വ്യവസായ ശാലകളില്‍ നിന്ന് പുറംതള്ളുന്ന പുകയിലെ മാലിന്യങ്ങളും മറ്റും അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു. വിട്ട് വിട്ട് പെയ്യുന്ന മഴയിലൂടെ ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് കുടിക്കുവാനുപയോഗിച്ചാല്‍ എന്താവും ഫലം എന്ന് ചിന്തിക്കാവുന്നതെയുള്ളു. വേനലില്‍ കരിഞ്ഞുണങ്ങിക്കിടക്കുന്ന പുല്‍ക്കൊടികളെ അധികമായി ബാധിക്കുന്നില്ല. തളിരിലകളെ കരിക്കുവാന്‍ കഴിവുള്ള മഴ കാര്‍ഷിക മേഖലയ്ക്ക് ഒരു ശാപം തന്നെയാണ്. നദികളില്‍പ്പോലും ഇത്തരം അമ്ലജലം ഒഴുകിയെത്തിയാല്‍ മത്സ്യങ്ങളെയും ബാധിക്കും എന്ന് നിസ്സംശയം പറയുവാന്‍ കഴിയും. മനുഷ്യന്‍ അനുഭവിക്കുന്ന അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്കും അന്തരീക്ഷ മലിനീകരണം കാരണമായി മാറും.
ഇപ്രകാരം അമ്ലമഴ പെയ്ത വെള്ളം തെങ്ങിന്‍ ചുവട്ടില്‍ കെട്ടി നില്‍ക്കുവാന്‍ ഇടയായാല്‍ ആ തെങ്ങിനും പല തരം രോഗങ്ങല്‍ വരുന്നതായി കാണുവാന്‍ കഴിയും. അല്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിന് ശേഷം മാത്രമാണ്.
ഇത് ഒരു കര്‍ഷകന്റെ നിരീക്ഷണത്തിലൂടെയുള്ള കണ്ടെത്തല്‍ മാത്രമാണ്. ശാസ്ത്രീയ ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ അനിവാര്യം തന്നെയാണ്.
The following links are given by Dr.Brijesh Nair for more information about Acid Rain.
http://www.epa.gov/acidrain/what/index.html
3 Comments Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed

അടയാളം 








1.
കൃഷീവലന്‍ | ഫെബ്രുവരി 18, 2008 at 7:06 pm
അമ്ലമഴയേ പറ്റി കുറെ കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലും ഇതൊരു പ്രശ്നമാണെന്ന് ഇപ്പോഴാണു അറിയുന്നത്. കഴിഞ്ഞ ആഴ്ചത്തെ മഴയില്‍ റബ്ബറിന്റെ തളിരെല്ലാം കൊഴിഞ്ഞതായി ശ്രദ്ധയില്‍ പെട്ടുവെങ്കിലും ഇതാണു കാരണം എന്ന് ഇപ്പോഴാണു മനസ്സിലാകുന്നത്. ലളിതവും വിജ്ഞാനപ്രദവുമായ പൊസ്റ്റ്.
അഭിനന്ദനങ്ങള്‍…..
2.
മഴത്തുള്ളി | ഫെബ്രുവരി 18, 2008 at 8:17 pm
ചന്ദ്രേട്ടാ, അമ്ലമഴയേപ്പറ്റി മനസ്സിലാക്കുവാന്‍ സാധിച്ചു.
വളരെ നന്ദി.
ഇനിയും ഇങ്ങനെ വൈവിധ്യങ്ങളായ പോസ്റ്റുകള്‍ പോരട്ടെ.
3.
2008 ജനുവരി &hellip | ജൂണ്‍ 25, 2008 at 2:57 pm
[...] 18, 2008 അമ്ലമഴ കാര്‍ഷിക മേഖലയ്ക്ക് ഹാനികരം അമ്ലമഴ എന്നാല്‍ കുറെ ദിവസങ്ങളായി [...]