ഭൂമിദേവിക്കാശ്വാസം കയറ്റുമതി മുതലാളിമാര്‍ക്ക് ഇരുട്ടടി
ജനുവരി 11, 2008
ഭാരതമണ്ണ് മുഴുവന്‍ രാസ, കള, കുമിള്‍ കീടനാശിനികള്‍കൊണ്ട് വിഷമയമാക്കിയിട്ട് ഒരു സുപ്രഭാതത്തില്‍ ഇവിടെനിന്നും കയറ്റുമതി ചെയ്യുന്ന പ്രൊസസ് ചെയ്ത കാര്‍ഷിക വിളകളും, ഭക്ഷ്യധാന്യങ്ങളും, പച്ചക്കറികളും, തേയിലയും മറ്റും നിശ്ചിത ശതമാനത്തില്‍ക്കൂടുതല്‍ കീടനാശിനിയുടെ ലഭ്യത പാടില്ല എന്ന് തീരുമാനിക്കുകയും യൂറോപ്യന്‍ കമ്മിഷന്‍ 2008 ജൂണ്‍ 14 ന് പുതിയ നിയമം കൊണ്ടു വരികയും ആണ്. വിഷമയമായ പഞ്ചാബിലെ മണ്ണിന് കയറ്റുമതി ചെയ്യുവാന്‍ കഴിയുന്ന ഏതെങ്കിലും ഒരു കാര്‍ഷികോത്പന്നം ലഭ്യമാക്കുവാന്‍ കഴിയുമോ? ഇത്തരത്തിലൊരു നിയമം വന്നു കഴിഞ്ഞാല്‍ ജനിതമാറ്റം വരുത്തിയ വിളകളുടെ സ്ഥിതി എന്താവും?
ഇന്ന് കാര്‍ഷികോത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് കൊള്ളലാഭമടിക്കുന്നവര്‍ക്ക് കയറ്റുമതിക്ക് യോഗ്യമായ വിളകള്‍ ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ ഭൂമിദേവിയെ വിഷം ഊട്ടുന്നത് ആദ്യം അവസാനിപ്പിക്കേണ്ടി വരും. നമ്മുടെ കൃഷിശാസ്ത്രജ്ഞന്മാര്‍ അവരുടെ നിലപാടുകളിലും മാറ്റം വരുത്തിയേ മതിയാവൂ. ഇത്തരത്തിലൊരു നിയമം നടപ്പിലാകുന്നതിലൂടെ ഭൂമിദേവിക്ക് ആശ്വസിക്കാം. കയറ്റുമതി മുതലാളിമാര്‍ക്ക് കിട്ടുന്ന ഈ ഇരുട്ടടി കാര്‍ഷിക മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കട്ടെ.
Entry Filed under: 1. .
1 Comment Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed

അടയാളം 








1.
പി വി പി നായര്‍ | ജനുവരി 11, 2008 at 6:14 pm
ഇങ്ങനെ ഒരു വാര്‍ത്ത വായിക്കുന്നതു തന്നെ ഉണര്‍വേകുന്നു. വിഷാംശം കുറഞ്ഞ ആഹാരം കഴിക്കാന്‍ നാമുടെ കുട്ടികള്‍ക്കു സാധിക്കുമല്ലോ!