Archive for ഓഗസ്റ്റ് 23rd, 2007

റബ്ബര്‍ കൃഷിയെ തകര്‍ക്കാന്‍ ജി-ഫ്ലെക്സ്‌: സാങ്കേതികത മന്ത്രി വിപണിയിലിറക്കുന്നു

റബര്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ജി-ഫ്ലെക്സ്‌ സാങ്കേതികതയുമായി ബീറ്റാ എമ്പയര്‍

തിരുവനന്തപുരം: എഥിലീന്‍ വാതകം ഉപയോഗിച്ച്‌ റബര്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികതയായ ജി ഫ്ലെക്സ്‌, ബീറ്റ എമ്പയര്‍ വിപണിയിലിറക്കുന്നു. ഹെവിയ-ടെക്‌ എസ്‌.ഡി.എന്നുമായി സഹകരിച്ചാണ്‌ ഉല്‍പന്നം വിപണിയിലെത്തിക്കുന്നത്‌. നിലവില്‍ 1879 കിലോഗ്രാം റബര്‍ ഉല്‍പാദിപ്പിക്കുന്ന കേരളത്തിന്‌ ജി-ഫ്ലെക്സ്‌ സാങ്കേതികതയുടെ സഹായത്തോടെ ഉല്‍പാദനം 3,758 കിലോഗ്രാമായി വര്‍ധിപ്പിക്കാനാകുമെന്ന്‌ ഹെവിയ-ടെക്‌ എസ്‌.ഡി.എന്‍., പി.എച്ച്‌.ഡി., മലേഷ്യയുടെ ഡയറക്ടര്‍ ഡോ. ജയ്‌നമ്പ്യാര്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.മലേഷ്യയിലെ റബര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്യൂട്ടാണ്‌ ഈ സാങ്കേതികത വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. എഥിലീന്‍ ഗ്യാസ്‌ കിറ്റ്‌ റബര്‍ മരത്തില്‍ ഘടിപ്പിച്ചാണ്‌ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്‌. പ്ലാസ്റ്റിക്‌ ഇന്‍ഡിക്കേറ്ററും റബര്‍മരത്തില്‍ പ്രത്യേകമായി ഘടിപ്പിക്കണം.23ന്‌ ഉച്ചയ്ക്ക്‌ 12 മണിക്ക്‌ പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എളമരം കരീം ജി-ഫ്ലെക്സ്‌ മലേഷ്യന്‍ സാങ്കേതികത വിപണിയിലിറക്കും. മലേഷ്യയിലെ ഹാടെക്‌ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ. ഇസ്മയില്‍ ഹാഷിം, കോ-ഡയറക്ടര്‍ മുഹമ്മദ്‌ നൂര്‍, ബീറ്റാഗ്രൂപ്പ്‌ ബിസ്സിനസ്‌ ഡെവലപ്‌മെന്റ്‌ ഡയറക്ടര്‍ സന്ദീപ്‌ ആചാര്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കടപ്പാട്‌: മാതൃഭൂമി 23-8-07 

ഇത്തരം ഒരു തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നതിന് മുമ്പ്‌  ബഹുമാനപ്പെട്ട മന്ത്രിക്ക്‌ റബ്ബര്‍ ഗവേഷണകേന്ദ്രത്തില്‍ ഇതിനെപ്പറ്റി അന്വേഷിക്കാമായിരുന്നു. ഇന്ത്യയേക്കാള്‍ വളരെ ഉദ്‌പാദനം കുറഞ്ഞതും കൃഷിയുടെ വിസ്തൃതിയില്‍ ഇന്ത്യയേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന താ‍യ്‌ലന്റ്‌,  ഇന്‍ഡോനേഷ്യ, മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്നതിനു പകരം ലോകത്തിലെ ഏറ്റവും മികച്ച ഉദ്‌പാദനം ലഭിക്കുന്ന കേരളത്തില്‍ ഒരു മന്ത്രിയെക്കൊണ്ട്‌ വിപണനോദ്‌ഘാടനം നടത്തി കബളിപ്പിക്കുകയാണ്. എഥിഫോണ്‍ എന്ന ഉത്തേജക ഔഷധത്തിന്റെ പ്രവര്‍ത്തനം ഇത്‌ മറ്റൊരു രീതിയില്‍ നടപ്പിലാക്കുകയാണ്. കറമുഴുവന്‍ ഊറ്റിയെടുത്ത് മരങ്ങളെ നശിപ്പിക്കുവാനും റബ്ബര്‍ മരങ്ങള്‍ക്ക്‌ പട്ടമരപ്പ്‌ വരുത്തിക്കുവാനും മാത്രാമേ ഇതുകൊണ്ട്‌ പ്രയോജനപ്പെടുകയുള്ളു.

വീടെക്സ്‌സിന് പിന്നാലെ ജി-ഫ്ലെക്സ്‌ റബ്ബര്‍ മേഖലയെ തകര്‍ക്കാന്‍ കൊണ്ടുവന്നത് കര്‍ഷകരും റബ്ബര്‍ ഗവേഷണകേന്ദ്രവും തിരിച്ചറിയണമെന്ന്‌  അപേക്ഷിക്കുന്നു.


3 comments ഓഗസ്റ്റ് 23, 2007


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ഓഗസ്റ്റ് 2007
M T W T F S S
« Jul   Sep »
 12345
6789101112
13141516171819
20212223242526
2728293031  

പുതിയ അഭിപ്രായങള്‍

2008 ജൂലൈ … on പ്രാര്‍ത്ഥ…
മാണിക്… on പ്രാര്‍ത്ഥ…
ഇറക്കു… on പുകച്ച റബ്…
2008 ജൂലൈ … on ജൈവ പച്ചക്…
പി വി പി… on ജൈവ പച്ചക്…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map