Archive for ജൂലൈ 3rd, 2007
ജി.എം വിളകളുടെ പരീക്ഷണം
ഇടതുപക്ഷ ഏകോപന സമിതിയുടെ ‘ജി.എം വിളകളുടെ പരീക്ഷണം പാടില്ല’ എന്ന സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുവാനുള്ള തീരുമാനവും, ഈ വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതോടൊപ്പം ഇന്ത്യയില്‍ ഇത്തരം പരീക്ഷണങ്ങള്‍ക്ക് അനുമതി നല്‍കരുതെന്നും ആവശ്യപ്പെടുന്നു. ഇടതുപക്ഷ ഏകോപന സമിതിയുടെ പ്രശംസനീയമായ തീരുമാനം ആയുര്‍വേദ ഔഷധ സസ്യ കൃഷിക്കും ജൈവ കൃഷിക്കും മണ്ണിന്റെ ജൈവ സമ്പത്ത് നിലനിറുത്തുന്നതിനും സഹായകമാകും.
“ബി.ടി. നെല്ല് പരീക്ഷണത്തിന് മാഹികോ കമ്പനി നല്‍കിയ അപേക്ഷ പരിഗണിക്കാനുള്ള ‘ജനറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി’യുടെ തീരുമാനം ഉപേക്ഷിക്കണം. ഇത്തരം വിത്ത് പരീക്ഷണങ്ങള്‍ക്കെതിരായി ലോകമെങ്ങും വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്.
രാജ്യത്തിന്റെ ജൈവ വൈവിധ്യത്തെ മാത്രമല്ല, ജനങ്ങളുടെ ആരോഗ്യത്തെയും ഇത്തരം നീക്കങ്ങള്‍ തകര്‍ക്കും. ഇത്തരം വിത്ത് പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുവാദം പിന്‍വലിക്കണമെന്നും എല്‍.ഡി.എഫ്. ആവശ്യപ്പെട്ടു“
കടപ്പാട്: മാതൃഭൂമി 4-7-07
Add comment ജൂലൈ 3, 2007

അടയാളം 







