വാണിജ്യാടിസ്ഥാനത്തില്‍ ഔഷധസസ്യക്കൃഷിചെയ്യല്‍

ജൂണ്‍ 20, 2007

ഈ പദ്ധതി പ്രധാനമായും കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, സൊസൈറ്റികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവര്‍ക്കുള്ളതാണ്. പദ്ധതി പ്രകാരം ചുരുങ്ങിയത്‌ 5 ഏക്കര്‍ സ്ഥലമെങ്കിലും ഔഷധ സസ്യക്കൃഷി ചെയ്തിരിക്കണം. ആയതിനാല്‍ സ്ഥലം കുറവുള്ള കര്‍ഷകര്‍ സൊസൈറ്റി രൂപീകരിച്ചോ, ഗ്രൂപ്പ്‌ ഫാര്‍മിംഗ്‌ മുഖേനയോ ആണ് അപേക്ഷിക്കേണ്ടത്‌. പദ്ധതികളെല്ലാം കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശക്കായി സമര്‍പ്പിക്കേണ്ടതിനാല്‍ പദ്ധതിയും, അനുബന്ധരേഖകളും പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആയിരിക്കണം. ഔഷധസസ്യകൃഷി ഇടവിളയായോ അല്ലാതെയോ ചെയ്യാവുന്നതാണ്.

പദ്ധതിയുടെ കാലാവധി 3 വര്‍ഷമാണ്. ഒരു ഏക്കറിന് പദ്ധതിയില്‍ 3 വര്‍ഷത്തേക്കായി കാണിക്കാവുന്ന കൂടിയ തുക 70,000 രൂപയാണ്. ഈ തുകയുടെ 25 മുതല്‍ 30% ആണ് ധനസഹായം ആയി ലഭിക്കുന്നത്‌. പദ്ധതി തുകയുടെ 10% ല്‍ കുറയാത്ത ഒരു സംഖ്യ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും വായ്പയായി എടുക്കണമെന്ന്‌ നിബന്ധനയുണ്ട്‌. പദ്ധതിതുകയുടെ 20% ത്തോളം ഔഷധവൃക്ഷത്തൈകള്‍ കൃഷി ചെയ്യുന്നതിനായി ഉപയോഗിക്കണം എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്‌.

(പദ്ധതികള്‍ ജൂണ്‍ 30 ന് മുമ്പായി സംസ്ഥാന ഔഷധ സസ്യബോര്‍ഡിന്റെ തൃശ്ശൂരിലുള്ള ആഫീസില്‍ 4 പകര്‍പ്പുകള്‍ അസല്‍കോപ്പി സഹിതം ലഭിക്കേണ്ടതാണ്.)

അറിയിപ്പ്‌: ഇതിനെക്കുറിച്ചുള്ള പൂര്‍ണമായ രേഖകള്‍ എന്റെ കൈവശം ഉണ്ട്‌ ആവശ്യക്കാരുണ്ടെങ്കില്‍ കമെന്റിടുക. സമയക്കുറവുണ്ട്‌ അതിനാലാണ് വിഷയം മാത്രം പ്രസിദ്ധീകരിച്ചത്‌.

വൃക്ഷവിളകള്‍

ശാസ്ത്രീയനാമം മലയാളനാമം ഉപയോഗം
1 Acacia catechu കരിങ്ങാലി കാതല്‍
2 Aegle marmelos കൂവളം വേര്
3 Azadirachta indica വേപ്പ്‌ തൊലി
4 Caesalpina sappan ചപ്പങ്ങം കാതല്‍
5 Cassia fistula കണിക്കൊന്ന തൊലി
6 Ficus racemosa
അത്തി തൊലി
7 Gmelina pubescens കുമിഴ്‌
വേര്
8 Holarrhena pubescens കുടകപ്പാല തൊലി
9 Oroxylum indicum പലപ്പയ്യാനി വേര്
10 Phyllanthus emblica നെല്ലി ഫലം
11 Pongamia pinnata ഉങ്ങ്‌ തൊലി
12 Pterocarpus marsupium വേങ്ങ കാതല്‍
13 Pterocapus santalinus രക്തചന്ദനം കാതല്‍
14 Santalum album ചന്ദനം കാതല്‍
15 Saraca asoca അശോകം തൊലി
16 Stereospermum colais പാതിരി വേര്
17 Symplocos cochinchinensis പച്ചോറ്റി വേര്
18 Terminalia arjuna നീര്‍മരുത്‌ തൊലി
19 Terminalia bellirica താനിക്ക ഫലം
20 Terminalia chebula കടുക്ക ഫലം

Entry Filed under: കാര്‍ഷികം, വിപണി. .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ജൂണ്‍ 2007
M T W T F S S
« May   Jul »
 123
45678910
11121314151617
18192021222324
252627282930  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map