റബ്ബര്‍ മരങ്ങള്‍ പരിപാലിക്കാന്‍ കഴിവുള്ള കര്‍ഷകര്‍ക്ക്‌ ആശ്വസിക്കാം

ജൂണ്‍ 1, 2007

കുരുമുളക്‌, ഏലം, റബ്ബര്‍ എന്നിവയുടെ പുനര്‍നടീല്‍ സപ്തംബര്‍ 30ന്‌ മുമ്പായി ആരംഭിക്കുമെന്ന്‌ കേന്ദ്രവാണിജ്യ സഹമന്ത്രി ജയറാംരമേഷ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.

34,000 ഹെക്ടര്‍ റബ്ബര്‍ തോട്ടത്തിലായിരിക്കും പുനര്‍നടീല്‍ നടപ്പാക്കുക. സബ്‌സിഡിയും വായ്പയുമുള്‍പ്പെടെ 680 കോടിരൂപയുടെ പദ്ധതിയായിരിക്കുമിത്‌. കോട്ടയത്തു വികസിപ്പിച്ച ആര്‍ആര്‍11414, ആര്‍ആര്‍11430 എന്നീ ഇനങ്ങളാണ്‌ പുനര്‍നടീലില്‍ ഉപയോഗിക്കുക.

ഇന്ത്യയുടെ മൊത്തം റബ്ബര്‍ ഉദ്‌പാദനത്തിന്റെ 93 ശതമാനവും കയ്യടക്കിയിരിക്കുന്ന കേരളത്തില്‍ ഉദ്‌പാദനം മൂര്‍ധന്യത്തിലായതിനാല്‍ ത്രിപുര, അസ്സം തുടങ്ങിയ വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലായിരിക്കും ഇനി ശ്രദ്ധ. 5 ശതമാനമാണ്‌ ഇപ്പോള്‍ അവിടെ നിന്നുള്ള വിഹിതം. അടുത്ത 10 വര്‍ഷം കൊണ്ട്‌ ഇത്‌ ഇരട്ടിയാക്കും.

ഇന്തോ-ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍ റബ്ബര്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാനും പരിപാടിയുണ്ട്‌. അവിടുത്തെ ജനങ്ങള്‍ക്ക്‌ വരുമാനം കൂടി ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഈ ‘സാമൂഹിക അതിര്‍ത്തി’ സ്ഥാപിക്കുക.

കേരളത്തില്‍ റബ്ബറിന്‌ ഇടവിളയായി ഔഷധച്ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്‌ വിപണി കണ്ടെത്താന്‍ മരുന്ന്‌ കമ്പനികളുടെ സഹായം തേടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

റബ്ബറിന്റെ അവധി വ്യപാരത്തില്‍ കര്‍ഷകരുടേയും സഹകരണസംഘങ്ങളുടേയും പങ്കും ഡെലിവറി തോതും നാമമാത്രമാണ്‌. ഇക്കാര്യം ഫോര്‍വേഡ്‌ മാര്‍ക്കറ്റ്‌സ്‌ കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടച്ചുപൂട്ടിക്കിടക്കുന്ന 33 തേയിലത്തോട്ടങ്ങളില്‍ കേരളത്തിലെ മൂന്നെണ്ണം ജൂണ്‍ 11ന്‌ പുനരാരംഭിക്കും. നേരത്തെ ഇടുക്കിയില്‍ നാലെണ്ണം തുറന്നിരുന്നു. അവശേഷിക്കുന്ന തോട്ടങ്ങളും ഉടന്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളവും തമിഴ്‌നാടുമടങ്ങുന്ന മേഖലയിലെ സ്പെഷ്യല്‍ പര്‍പ്പസ്‌ ടീ ഫണ്ട്‌ ജൂലായ്‌ ഒന്നിനോ രണ്ടിനോ ആരംഭിക്കും. ആസ്സാമില്‍ ജൂണ്‍ 25നും പശ്ചിമബംഗാളില്‍ 29നും ഇതാരംഭിക്കും. മൊത്തം 4760 കോടി രൂപയുടെതാണ്‌ ഈ ഫണ്ട്‌.

ഈ പദ്ധതിയിലൂടെ തേയിലത്തോട്ടങ്ങളില്‍ പുനര്‍നടീല്‍ നടപ്പാക്കുന്നതോടെ ആദ്യത്തെ 6-7 വര്‍ഷത്തിനുള്ളില്‍ ഉത്‌പാദനക്ഷമതയില്‍ 30-40 ശതമാനം വര്‍ധനവുണ്ടാവും. സുഗന്ധവ്യഞ്ജനങ്ങളുടെ കാര്യത്തില്‍ കുരുമുളക്‌, ഏലം എന്നിവ ഒഴികെയുള്ളവയ്ക്കാവും ഇനി കൂടുതല്‍ ശ്രദ്ധനല്‍കുക.കുരുമുളക്‌ 50,000 ഹെക്ടറിലും, ഏലം 25,000 ഹെക്ടറിലും പുനര്‍ നടീല്‍ നടപ്പാക്കുമെന്നും അറിയിച്ചു. ജൂലായ്‌ 16ന്‌ ഇതിന്റെ ഇലക്ട്രോണിക്‌ ലേലം ആരംഭിക്കും.

ഫ്ലേവറിറ്റ്‌ ബ്രാന്‍ഡില്‍ സുഗന്ധവ്യഞ്ജന ഉത്‌പന്നങ്ങള്‍ വിപണനം ചെയ്യാന്‍ സ്പൈസസ്‌ ബോര്‍ഡ്‌ ഒരുമാസത്തിനുള്ളില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യും. ഫ്ലേവറിറ്റ്‌ സ്പൈസസ്‌ ട്രേഡിങ്‌ കമ്പനി എന്ന പേരിലായിരിക്കുമിത്‌.

കടപ്പാട്‌: മാതൃഭൂമി 01-06-07

34,000 ഹെക്ടര്‍ റബ്ബര്‍ തോട്ടങ്ങളില്‍ പുനര്‍ കൃഷി ചെയ്യുമ്പോള്‍ ഇന്ന്‌ ലഭിക്കുന്നതിനേക്കാള്‍ ഉത്‌പാദനം കുറയുകയും പുതുതായി ടാപ്പിംഗ്‌ ആരംഭിക്കുന്ന തൊട്ടങ്ങളില്‍ പരിമിതമായ തോതില്‍ കറ ലഭിക്കുകയും ചെയ്യുമ്പോള്‍ തങ്ങളുടെ തോട്ടത്തില്‍ ജൈവസമ്പത്ത്‌ സംരക്ഷിച്ച്‌, പട്ടമരപ്പ്‌ പരിമിതപ്പെടുത്തി ട്ആപ്പ്‌ ചെയ്യുവാന്‍ കഴിയുന്ന കര്‍ഷകര്‍ക്ക്‌ കുറെ നാളത്തേയ്ക്ക്‌കൂടി ന്യായ വില ലഭിക്കുവാന്‍ സാധ്യത കാണുന്നു. അതോടൊപ്പം തന്നെ ലഭ്യതക്കുറവിന്റെ തെളിവുകള്‍ നിരത്തി ഇറക്കുനതിക്കുള്ള സാധ്യതയും തള്ളിക്കളയുവന്‍ കഴിയില്ല.

Entry Filed under: കാര്‍ഷികം, കേരളം, വിപണി. .

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ജൂണ്‍ 2007
M T W T F S S
« May   Jul »
 123
45678910
11121314151617
18192021222324
252627282930  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map