റബ്ബര്‍ വിലയിടിക്കുവാനുള്ള തന്ത്രങ്ങള്‍
ഏപ്രില്‍ 29, 2007
സ്വാഭാവിക
റബ്ബറിന്റെ ആവശ്യകതയും
ലഭ്യതയും 2006-2007
വാര്‍ഷിക റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കര്‍ഷകരുടെ പക്കലുള്ളതും ഡീലര്‍മാരുടെയും പ്രൊസസറുടെയും പക്കലുള്ള സ്റ്റോക്ക് കൂട്ടിക്കലര്‍ത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ പ്രതിമാസ കണക്കുകളില്‍ കര്‍ഷകരുടെ പക്കലുള്ളത് പ്രത്യേകം കാണിക്കുന്നുണ്ട്. എന്നാല്‍ സൂഷ്മമയി നിരീക്ഷിച്ചാല്‍ മനസിലാകുന്നത് വിപണിയിലെ ലഭ്യതയ്ക്ക് ആനുപാതികമായി കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്ക് നിയന്ത്രിക്കപ്പെടുന്നു എന്ന് കാണാം. 2007 ജനുവരി മാസം കര്‍ഷകരുടെ പക്കല്‍ 62075 ടണ്ണുകളും ഡീലറുടെയും പ്രൊസസറുടെയും പക്കല്‍ 58095 ആണെന്ന് കണാം. ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ അന്താരാഷ്ട്ര വിപണിവിലയേക്കാള്‍ ആഭ്യന്തര വില കൂടുതലായിരുന്നു. ആ ചുറ്റുപാടില്‍ ഇത്രയധികം സ്റ്റോക്ക് കര്‍ഷകരുടെ പക്കല്‍ കാണുകയില്ല.
ഇതേപോലെ മുന്‍ വര്‍ഷങ്ങളില്‍ ഈ സ്റ്റോക്കിലെ വ്യത്യാസം പരിശോധിക്കാവുന്നതാണ്. ജൂണ്‍ 2005 ല്‍ ഡീലറുടെയും പ്രൊസസറുടെയും പക്കല്‍ 26075 ടണ്ണുകളും കര്‍ഷകരുടെ പക്കല്‍ 13850 ടണ്ണുകളുമാണ് കാണിച്ചിരിക്കുന്നത്. ഇപ്രകാരം കര്‍ഷകരുടെ പക്കല്‍ പെരുപ്പിച്ച് കാട്ടി ഇന്ത്യയില്‍ ആവശ്യത്തിലധികം സ്റ്റോക്കുണ്ടെന്ന് കാട്ടി താണ വിലയ്ക്ക് കയറ്റുമതി ചെയ്യിക്കുവാന്‍ വേണ്ടി തന്നെയാണ്.
കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്കില്‍ വന്‍ കുതിച്ചുചാട്ടം
വിപണിയെപ്പോലെ കരിഞ്ചയും പൂഴ്ത്തിവെയ്പും കര്‍ഷകരും ചെയ്യുന്നതാണോ?
|
മാസം |
മുന്നിരുപ്പ് |
ഉപഭോഗം |
||
| ടയര്‍ നിര്‍മാതാക്കള്‍ | മറ്റ് നിര്‍മാതാക്കള്‍ | ടയര്‍ നിര്‍മാതാക്കള്‍ | മറ്റ് നിര്‍മാതാക്കള്‍ | |
| ഏപ്രില്‍ |
39942 |
10048 | 36657 | 27193 |
| മേയ് | 37281 | 6949 | 37829 | 27176 |
| ജൂണ്‍ | 35980 | 6050 | 37295 | 28290 |
| ജൂലൈ | 34580 | 6120 | 38469 | 30176 |
| ആഗസ്റ്റ് | 28676 | 4579 | 38784 | 32531 |
| സെപ്റ്റംബര്‍ | 23640 | 5425 | 37436 | 32144 |
| ഒക്ടോബര്‍ | 22713 | 5917 | 37303 | 32002 |
| നവംബര്‍ | 21739 | 8451 | 39020 | 31470 |
| ഡിസംബര്‍ | 25726 | 9544 | 39428 | 28797 |
| ജനുവരി | 33395 | 11915 | 40011 | 29289 |
| ഫെബ്രുവരി | 44465 | 13145 | ||
| മാര്‍ച്ച് | ||||
ഏറ്റവും കൂടിയ ഉത്‌പാദനം ഉള്ളപ്പോള്‍ ഇറക്കുമതി ചെയ്തും
വിപണിയി നിന്ന് വിട്ടു നിന്നും കരുതല്‍ ശേഖരം വര്‍ദ്ധിപ്പിക്കുന്നു. ആഗോളവത്‌ക്കരണത്തിന്റെയും ഉദാരവത്‌ക്കരണത്തിന്റെയും സ്വകാര്യവത്‌ക്കരണത്തിന്റെയും മറവില്‍ നമ്മുടെ നാട്ടില്‍ നിന്നുള്ളവര്‍ കര്‍ഷകര്‍ക്കെതിരെ കളിക്കുന്ന കളികളല്ലെ ഇതെല്ലാം?
|
മാസം |
മുന്നിരുപ്പ് |
ഉത്‌പാ ദനം |
ഇറക്കു മതി |
ലഭ്യത |
ഉപഭോഗം |
മിച്ചസ്റ്റോക്ക് |
| ഏപ്രില്‍ | 49990 | 54555 | 3439 | 107984 | 63850 | 54555 |
| മേയ് | 44230 | 56500 | 6511 | 107241 | 65005 | 56500 |
| ജൂണ്‍ | 42030 | 57610 | 6437 | 106077 | 65585 | 57610 |
| ജൂലൈ | 40700 | 65500 | 5011 | 111211 | 68645 | 65500 |
| ആഗസ്റ്റ് | 33255 | 74495 | 2856 | 110606 | 71315 | 74495 |
| സെപ്റ്റംബര്‍ | 29065 | 73550 | 622 | 103237 | 69580 | 73550 |
| ഒക്ടോബര്‍ | 28630 | 82970 | 1307 | 112907 | 69305 | 82970 |
| നവംബര്‍ | 30190 | 95525 | 5653 | 131368 | 70490 | 95525 |
| ഡിസംബര്‍ | 35270 | 101680 | 12517 | 149467 | 68225 | 101680 |
| ജനുവരി | 45310 | 96450 | 9876 | 106326 | 69300 | 96450 |
| ഫെബ്രുവരി | 57610 | |||||
| മാര്‍ച്ച് | ||||||
| ആകെ |
758835 |
54284 |
681300 |
177780 |
കേരളത്തിലെ റബ്ബര്‍ മാര്‍ക്ക് എന്ന സഹകരണ സ്ഥാപനം ഒരു കിലോ പോലും കര്‍ഷകരുടെ കയ്യില്‍ നിന്നും RSS 1x വാങ്ങുന്നില്ല. എന്നാല്‍ അവര്‍ വില്‍ക്കുന്നതായി കാണാം. കയറ്റുമതിയുടെ കാര്യത്തിലും ഇവര്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇവര്‍ക്ക് കൂടുതല്‍ ലാഭമുണ്ടായാല്‍ അതിന്റെ വിഹിതം സംസ്ഥാന ഖജനാവില്‍ വരും. താണവിലയ്ക്ക് കയറ്റുമതി ചെയ്താല്‍ ലാഭവിഹിതവും കുറയ്കാം മറ്റ് വ്യക്തിഗത നേട്ടങ്ങളും ഉണ്ടാക്കാം. ഇക്കാര്യത്തില്‍ സുതാര്യമായ ഒരന്വേഷണമാണ് വേണ്ടത്.
ഇവര്‍തന്നെ അല്ലെ ഇവിടെ കൂടിയ ഉത്‌പാദനമുള്ളപ്പോള്‍ കര്‍ഷകര്‍ക്ക് ഒക്‌ടോബര്‍ 06 മുതല്‍ ജനുവരി 07 വരെ വില കൂട്ടിക്കൊടുത്തും അതിന് ശേഷം ഉത്പാദനം കുറഞ്ഞപ്പോള്‍ വില താഴ്‌ത്തി നിറുത്തിയും കയറ്റുമതിക്കായി റബ്ബര്‍ ബോര്‍ഡ് വിളിച്ചുകൂട്ടുന്ന കയറ്റുമതിക്കായുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നതും. മേയ് 2007 ല്‍ റബ്ബര്‍ മാസികയിലെ ലേഖനം കൂടി വായിക്കുക. തെറ്റുകള്‍ക്ക് കൂട്ടു നില്‍ക്കലാണോ അതിന് പരിഹാരം കണ്ടെത്തലാണോ റബ്ബര്‍ ബോര്‍ഡിന്റെ ജോലി.
Entry Filed under: വിപണി. .
2 Comments Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed



അടയാളം 








1.
അങ്കിള്‍ | ഏപ്രില്‍ 30, 2007 at 3:42 pm
എനിക്ക് റബ്ബര്‍ ക്രിഷിയെപ്പറ്റി ഒന്നും അറിയില്ല. എന്നാലും ഈ കണക്കുകള്‍ വായിച്ചപ്പോള്‍ റബര്‍ കര്‍ഷകരെ ഓര്‍ത്ത് ദുഃഖിക്കുന്നു. എന്തുമാത്രം expoitation അവര്‍ സഹിക്കുന്നു, അതും അവരെ രക്ഷിക്കെണ്ട മേലാളരില്‍ നിന്നു തന്നെ.
2.
ഏവൂരാന്‍ | മേയ് 1, 2007 at 12:56 am
ഒരു പരീക്ഷണം..!