സര്‍ക്കാര്‍ സംവിധാനം കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല
ഫെബ്രുവരി 11, 2007
റിലയന്‍സ് റീട്ടെയില്‍ കര്‍ഷകരില്‍നിന്ന് പഴം-പച്ചക്കറി സംഭരണം തുടങ്ങി. 11-02-07 ലെ മാതൃഭൂമി വാര്‍ത്ത ചുവടെ.
പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
കര്‍ഷകരുടെ പ്രതിഹെക്ടര്‍ ഉത്‌പാദനചെലവുപോലും കണക്കാക്കാതെ കാര്‍ഷികോത്‌പന്നങ്ങ്ുടെ വിലയിടിച്ചു നിറുത്തുവാന്‍ തന്നെയാണ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ശ്രമം. 2.5 % ശതമാനം പലിശയ്ക്ക് നബാര്‍ഡ് നല്‍കുന്ന ബാങ്ക് വായ്പയ്ക്ക് 100 % ത്തില്‍ക്കൂടുതല്‍ പലിശ (5.5%) വസ്തുജാമ്യത്തില്‍ ഈടാക്കി കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് (മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാക്കി) തള്ളിവിട്ടിട്ട് മുതലക്കണ്ണുനീര്‍ ഒഴുക്കുന്നവര്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ മാത്രം നടപ്പിലാക്കേണ്ട സുതാര്യത സ്വകാര്യ മുതലാളിമാരുടെ കൈകളില്‍ എത്തിച്ചു. അവര്‍ നല്‍കുന്ന അധിക വില ആശ്വാസം പകരുക മാത്രമല്ല കേരളീയര്‍ക്ക് താല്പര്യക്കുറവുള്ള ചക്കയെ ഇടിച്ചക്ക രൂപത്തില്‍ (ഇത് പെസ്റ്റിസൈഡോ രാസവളങ്ങളോ ഇല്ലാത്ത ജൈവോത്‌പന്നമാണ്) കൂടിയ വില നല്‍കി സംഭരിച്ച് അന്യ സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നു. 3.50 രൂപയുള്ള മാങ്ങഇഞ്ചിക്ക് 7 രൂപയും 2 രൂപയുള്ള ഇടിച്ചക്കക്ക് 6 രൂപയും നല്‍കി നേരിട്ട് സംഭരിച്ച് അന്യ സംസ്ഥാനങ്ങളില്‍ വിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അത് ആശാസകരം തന്നെയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉണ്ടാകുന്ന ഡി.എ വര്‍ദ്ധനവ് കാര്‍ഷികോത്‌പന്നങ്ങളുടെ വിലയെ അടിസ്ഥാനമാക്കി നടപ്പിലാക്കാത്തിടത്തോളം കാലം കര്‍ഷകര്‍ക്ക് നീതി ലഭിക്കില്ല എന്നുമാത്രമല്ല കര്‍ഷകര്‍ ഭൂമി തരിശിട്ട് അല്ലെങ്കില്‍ നാണ്യ വിളകള്‍ കൃഷിചെയ്ത് ജീവിക്കുവാന്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ തേടും.
Entry Filed under: വിപണി. .

അടയാളം 








Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed