മായം ചേര്‍ത്താല്‍ പാരിതോഷികമോ?
ഒക്ടോബര്‍ 30, 2006
ചിത്രം കടപ്പാട്: മാതൃഭൂമി ദിനപത്രം
പാവപ്പെട്ട ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുകയും വന്‍ ലാഭമുണ്ടാക്കുവാന്‍ വെളിച്ചെണ്ണയും, സോപ്പുലായനിയും, ഡെക്‌സ്ട്രോസും, പാല്‍പ്പൊടിയും ചേര്‍ത്ത് കൃത്രിമ പാലുണ്ടാക്കുന്ന ‘ക്ഷീര’ സുവര്‍ണ ജൂബിലിയില്‍ പശുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കുന്നു.
ഒരു ലിറ്റര്‍ പാലിന്റെ ഉദ്‌പാദനചെലവെത്രയെന്ന് നാളിതുവരെ കണക്കാക്കാത്ത മാറി മാറി വന്ന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കുന്നതിനു പകരം പാലിന്റെ വിലയിടിച്ചു നിറുത്തുന്നതില്‍ വിജയിക്കുന്നു. എന്നാല്‍ ഇത് എത്രകാലം മുന്നോട്ട് പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മാറനല്ലൂര്‍ സഹകരണസംഘം ചെയ്യേണ്ടത് 100 പശുക്കളെ അവര്‍ സ്വയം വളര്‍ത്തി പാലില്‍ മായം ചേര്‍ക്കാതെ ലാഭകരമാണെന്ന് തെളിയിക്കട്ടെ.
സര്‍ക്കാറുകള്‍ക്കോ, ഈ സഹകരണസംഘങ്ങള്‍ക്കോ എന്തെങ്കിലും നല്ലത് ചെയ്യണമെന്നാഗ്രഹമുണ്ടെങ്കില്‍ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന പാലിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തുവാന്‍ ശാസ്തീയമായ ഒരു മാര്‍ഗവും (കമ്പ്യൂട്ടറൈസ്‌ഡ് ക്വാളിറ്റിടെസ്റ്റിംഗ്) ധൂര്‍ത്തും ഭരണചെലവും ഒഴിവാക്കി ന്യായവിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പാല്‍ ലഭ്യമാക്കുകയും വേണം. കൂടാതെ ഒരുലിറ്റര്‍ പാലുത്‌പാദിപ്പിക്കുവാനുള്ള ചെലവെത്രയെന്ന് കാലാകാലങ്ങളില്‍ കണക്കാക്കി അത് പ്രസിദ്ധീകരിക്കുകയും ആ വിലയോടൊപ്പം 50 ശതമാനം വിലകൂടി കര്‍ഷകര്‍ക്ക് നല്‍കുകയും വേണം. അതാണ് നീതി.
“മാറനല്ലൂര്‍ ഷീരവ്യവസായ സഹകരണസംഘം ക്ഷീരോത്‌പാദക സഹകരണ സംഘമാകട്ടെ അവര്‍ക്ക് വളര്‍ത്തുവാന്‍ ഒരു പശുക്കുട്ടി ഞാന്‍ സൌജന്യമായി കൊടുക്കാം.“
Entry Filed under: മൃഗസംരക്ഷണം. .
1 Comment Add your own
Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed

അടയാളം 








1.
കേരളഫാര്‍മര്‍/Keralafarmer | ഒക്ടോബര്‍ 30, 2006 at 4:16 am
മാറനല്ലൂര്‍ ഷീരവ്യവസായ സഹകരണസംഘം ക്ഷീരോത്‌പാദക സഹകരണ സംഘമാകട്ടെ അവര്‍ക്ക് വളര്‍ത്തുവാന്‍ ഒരു പശുക്കുട്ടി ഞാന്‍ സൌജന്യമായി കൊടുക്കാം