പശുക്കുട്ടി സൌജന്യമായി നല്‍കുന്നു

ഒക്ടോബര്‍ 14, 2006

13-10-2006 - ന് ജനിച്ച എന്റെ ഒരു പശുക്കുട്ടി പശു വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ക്ഷീര കര്‍ഷകന് ഗുണനിലവാരമുള്ള പാല്‍ ലഭ്യമാക്കുന്നതിലേയ്ക്കായി സൌജന്യമായി നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ക്ഷീരയും മില്‍മയും മറ്റും ഗുണനിലവാരമില്ലാത്ത പാല്‍ നല്‍കി നിങ്ങളെ രോഗിയാക്കുമ്പോള്‍ അതില്‍നിന്ന്‌ നിങ്ങള്‍‍ക്കും നിങ്ങളുടെ ചില അയല്‍‌പക്കക്കാര്‍ക്കും നല്ല പാല്‍ ലഭ്യമാക്കുവാന്‍ ഞാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ആറാം ദിവസം മുതല്‍ പശുക്കുട്ടിക്ക്‌ ദിനം പ്രതി കൊടുക്കുന്ന രണ്ട്‌ ലിറ്റര്‍ പാലിന് ലിറ്ററൊന്നിന് 12 രൂപ നിരക്കില്‍ മൂന്നുമാസത്തേയ്ക്ക്‌ നല്‍കിയാല്‍ മാത്രം മതി പശുക്കുട്ടി നിങ്ങളുടെ സ്വന്തം.

ഏറ്റവും കുറഞ്ഞത്`അഞ്ഞൂറ്‌ രൂപ വിലയുള്ള പശുക്കുട്ടി ഇപ്പോള്‍വേണമെങ്കിലും നിങ്ങള്‍ക്ക്‌ സ്വന്തമാക്കാം. പശുക്കുട്ടിയെ വളര്‍ത്തുവാന്‍ പശു പശുവേണമെന്നില്ല. പാത്രത്തില്‍ പാലെടുത്ത്‌ ഒരു വിരല്‍ മാത്രം കുട്ടിയുടെ വായില്‍ വെച്ചുകൊടുത്താല്‍ മതി അത്‌ കുടിച്ചുകൊള്ളും. നിങ്ങള്‍ കൊടുക്കുന്ന പാലിന്റെ അളവും നിശ്ചയിക്കാം. ഞാന്‍ നല്‍കുന്ന ഈ സൌജന്യം “വീലെന്നു പറയുന്ന സ്വാദിഷ്ടമായ ഭക്ഷണം” ആയോ മറ്റോ ദുരുപയോഗം ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.

എന്റെ പശുക്കളുടെ പ്രത്യേകതകള്‍ 16 വയസു കഴിഞ്ഞ മറ്റൊരു പശു അതേദിവസം രാത്രി മറ്റൊരു പശുക്കുട്ടിയെ പ്രസവിച്ചു. അത്‌ ഞാന്‍ വളര്‍ത്തും. പശുവിന്റെ ആരോഗ്യത്തിന്‌ ഔഷധ സമ്പുഷ്ടമായ ജൈവ പുല്ല്‌ മഗ്നീഷ്യം സല്‍‌ഫേറ്റ്‌ നല്‍കി പരിപാലിക്കുന്നു. പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കാറില്ല. പരിമിതമായ തോതില്‍ മാത്രമേ എള്ളിന്‍ പുണ്ണാക്കും കാലിത്തീറ്റയും നല്‍കുകയുള്ളു. കാരണം അതിന്റെ ഗുണനിലവാരം അറിയില്ല എന്നതു തന്നെ. പുല്ലിന്റെ സവിശേഷതകള്‍ പാലിലും ഉണ്ടാകും. അത്‌ മനസിലാകണമെങ്കില്‍ പശുവിന്റെ രക്തവും പാലും അനാലിസിസ് -ന് വിധേയമാക്കേണ്ടിവരും. ചായയായും പാലായും പ്രതിദിനം ഒരു ലിറ്റര്‍ പാല്‍ ഞാന്‍ കഴിക്കുന്നു.  കൊപ്ര ആട്ടി എടുക്കുന്ന തേങ്ങ പുണ്ണാക്കും പശുവിന് തന്നെയാണ് കൊടുക്കുന്നത്‌.

പശുക്കുട്ടി ആര്‍ക്ക്‌ നല്‍കണമെന്ന്‌ തീരുമാനിക്കുവാനുള്ള അവകാശം(ഗുണ‍ഭോക്താവിനെ തീരുമാനിക്കാന്‍) വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിലെ ഡോ.കെ.സി.പ്രസാദിന് വിടുന്നു. ഫോണ്‍: 9447081112

“കര്‍ഷകര്‍ക്ക്‌ കര്‍ഷകര്‍ തന്നെ താങ്ങും തണലും ആകണം. എന്നാല്‍ കാര്‍ഷികോത്`പന്നങ്ങളുടെ വിലയിടിവും തടയാം“

Entry Filed under: മൃഗസംരക്ഷണം. .

2 Comments Add your own

  • 1. vipin  |  ഒക്ടോബര്‍ 16, 2006 at 6:27 am

    ചന്ദ്രേട്ടാ…
    കൊള്ളാം, പറയാന്‍ മാത്രമല്ല പ്രവര്‍ത്തിച്ചുകാട്ടാനും കഴിയുമെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു. കയ്യില്‍ നിന്ന് അഞ്ചു പൈസയും ചെലവാക്കാതെ വാചകമടിക്കുന്നവരുടെ ലോകത്തില്‍ ചന്ദ്രേട്ടന്‍ വേറിട്ട വ്യക്തിത്വമാകുന്നു.
    പശുക്കന്ന് അനുയോജ്യമായ കരങ്ങളില്‍ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.
    ഭാവുകങ്ങള്‍
    friendvipin@gmail.com

  • 2. Kiranz..!!  |  ഒക്ടോബര്‍ 16, 2006 at 6:39 am

    കാര്‍ഷികാത്മഹത്യകള്‍ കൂടുന്ന ഈ കാലത്തു എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാവുന്ന ഒരുവഴി തന്നെ ഇത്..! നമസ്ക്കാരം ചന്ദ്രേട്ടാ..!

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

ഒക്ടോബര്‍ 2006
M T W T F S S
« Sep   Nov »
 1
2345678
9101112131415
16171819202122
23242526272829
3031  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map