കുറച്ച് കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയാല്‍ പ്രശ്നം തീരുമോ?
ഒക്ടോബര്‍ 13, 2006
കേരളത്തിലെ 95 ശതമാനം കര്‍ഷകര്‍ക്കും കടബാധ്യത ഉണ്ടാകുവാന്‍ കാരണം കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിവുതന്നെയാണ്. എസ്സെന്‍ഷ്യല്‍ കമോഡിറ്റീസില്‍ പ്രഥമ സ്ഥാനം ഭക്ഷ്യോത്‌പന്നങ്ങള്‍ക്കാണെങ്കില്‍ കാര്‍ഷികോത്‌പന്നങ്ങള്‍ക്ക് വില വര്‍ദ്ധിക്കാതെ എങ്ങിനെയാണ് എട്ടിരട്ടിയും പത്തിരട്ടിയും ശമ്പളവും പെന്‍ഷനും തൊഴിലാളിയുടെ വേതനവും 20 വര്‍ഷം കൊണ്ട് വര്‍ധിച്ചത്? കാര്‍ഷികോത്‌പന്നങ്ങളുടെ വിലയിടിക്കുവാന്‍ വായ്പകള്‍ ലഭ്യമാക്കലും ചിലരുടേത് എഴുതിതള്ളലും ഒരു ചതിയല്ലെ? രാസവളങ്ങളും കീട, കുമിള്‍, കളനാശിനികളും ഒന്നാം ഹരിതവിപ്ലവത്തിലൂടെ മണ്ണിന്റെ സകല മൂലകങ്ങളും കവര്‍ന്നെടുത്തില്ലെ? പ്രതിവര്‍ഷം താണുകൊണ്ടിരിക്കുന്ന ഉത്‌പാദന ക്ഷമത ആരും കാണുന്നില്ലെ?
കര്‍ഷകര്‍ക്ക് വേണ്ടത് അവരുടെ ഉത്‌പന്നങ്ങള്‍ക്ക് ന്യായവിലയാണ്. ഭക്ഷ്യോത്‌പന്നങ്ങളുടെ പ്രതിഹെക്ടര്‍ ഉത്‌പാദന ചെലവെത്രയെന്ന് ആദ്യം പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. സ്വാമിനാഥന്‍ കമ്മീഷന്‍ പറയും പ്രകാരം 50 ശതമാനം വില ഉത്‌പാദനചെലവിനേക്കാള്‍ കൂടുതല്‍ ലഭ്യമാക്കുവനുള്ള നടപടികളാണ് വേണ്ടത്.
നബാര്‍ഡ് 2.5 ശതമാനം പലിശയ്ക്ക് നല്‍കുന്ന കാര്‍ഷികവായ്പകള്‍ അതേനിരക്കില്‍തന്നെ കര്‍ഷകര്‍ക്ക് ലഭ്യമാകണം. വായ്പകള്‍ നല്‍കുമ്പോള്‍ ഒരു പ്രീ ഷെഡ്യൂള്‍ഡ് സ്റ്റേറ്റ്‌മെന്റും കൂടി നല്‍കണം. ബോണ്ടുകളിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടുകയും വേണം. കര്‍ഷകര്‍ക്ക് കാര്‍ഷികോത്‌പന്നങ്ങള്‍ക്ക് ന്യായവില കിട്ടിയാല്‍ കടബാധ്യതയ്ക്കുപകരം ബാങ്ക്‌ബാലന്‍സ് ആവും ഫലം.
Entry Filed under: വായ്പകള്‍. .

അടയാളം 








Leave a Comment
Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>
Trackback this post | Subscribe to the comments via RSS Feed