പെസ്റ്റിസൈഡുകള്‍ നിങ്ങളെയും നശിപ്പിക്കും

സെപ്റ്റംബര്‍ 25, 2006

വെള്ളം കുടിക്കുന്നതിന് മുമ്പ്‌ രണ്ടുപ്രാവശ്യം ചിന്തിക്കുക എന്ന ഇംഗ്ലീഷിലുള്ള ബ്ലോഗ്‌ രണ്ടു പ്രാവശ്യമല്ല അനേകം പ്രാവശ്യം അനേകം പേര്‍ ചിന്തിക്കേണ്ട ഒന്നാണ്. കാരണം കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഒരു യോഗ്യതയും ഇല്ലാത്ത വെള്ളമാണ് പനംകൊടുത്ത്‌ പൈപ്പുകളിലൂടെ  ലഭിക്കുന്നത്‌ കുടിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകുവാന്‍ കാരണമാകുന്നു എന്ന്‌ തന്റെ പഠന റിപ്പോര്‍ട്ടു സഹിതം ബ്രിജേഷ്‌നായര്‍ അവതരിപ്പിക്കുന്നു.

പഞ്ചഭൂതങ്ങളെ മലിനീമസമാക്കിയതില്‍ മനുഷ്യന്റെ പങ്ക് നിര്‍ണായകം തന്നെയാണ്. കര്‍ഷകര്‍ ഉപയോഗിക്കുന്നതും കര്‍ഷകരെക്കൊണ്ട്‌ ഉപയോഗിപ്പിക്കുന്നതുമായ അനേകം പെസ്റ്റിസൈഡുകള്‍ മാരകമായ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്‌.  കര്‍ഷകരുടെ അജ്ഞത മുതലെടുത്ത്‌ നടപ്പിലാക്കുന്ന ഈ വിഷപ്രയോഗം ഇനിയെങ്കിലും കര്‍ഷകര്‍ തിരിച്ചറിഞ്ഞില്ലയെങ്കില്‍ നിങ്ങളും നശിക്കും വരും തലമുറയെയും നശിപ്പിക്കും.  ഉത്‌പാദന ക്ഷമതയുടെ പേരും പറഞ്ഞ്‌ മണ്ണില്‍ പ്രയോഗിക്കുന്ന വിഷങ്ങള്‍ മണ്ണിരകളെ നശിപ്പിക്കുന്നതോടൊപ്പം മണ്ണിന്റെ ജൈവസമ്പത്തും നശിപ്പിക്കും.

Entry Filed under: കാര്‍ഷികം. .

1 Comment Add your own

  • 1. കേരളഫാര്‍മര്‍  |  ഒക്ടോബര്‍ 7, 2006 at 5:21 am

    അനേകം വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പല പെസ്റ്റിസൈഡുകളും മനുഷ്യന് പലതരം രോഗങ്ങള്‍ സമ്മാനിക്കുകമാത്രമല്ല കൊതുകുപോലുള്ള ജീവികളെ രോഗവാഹകരായി മാറ്റുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചിലരെങ്കിലും ഈ സത്യം മനസിലാക്കി ജൈവകൃഷിയും ജൈവ പാലും മറ്റും ഉപയോഗിക്കുമ്പോള്‍ കൃത്രിമപാലും ഗുണനിലവാരമില്ലാത്ത പൈപ്പുവെള്ളവും സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമാക്കുകയല്ലെ ചെയ്യുന്നത്‌. എന്‍ഡോസള്‍ഫാന്‍ മാരകമാണെന്നു പറയുമ്പോള്‍ കൃഷിഭവനുകളിലൂടെ സൌജന്യമായി വിതരണം ചെയ്യുന്ന ബ്രോമാഡിയോലോണ്‍ അതിനേക്കാള്‍ പതിന്മടങ്ങ്‌ മാരകമാണെന്ന്‌ മനസിലാകാത്തതെന്താണ്? ഡങ്കിപനിയും, ചിക്കുന്‍‌ഗൂനിയയും മറ്റും ഇത്തരം പെസ്റ്റിസൈഡുകള്‍ വരുത്തിവെച്ച വിനയാണ് എന്ന്‌ മനസിലാക്കുമ്പോഴേയ്ക്കും കാലം വൈകിപ്പോയിരിക്കും. കൊതുകുകളെ നശിപ്പിക്കാന്‍ കൂത്താടിയെ തിന്നുന്ന മത്സ്യങ്ങളേക്കാള്‍ നല്ലത്‌ മറ്റെന്താണ്?

Leave a Comment

Required

Required, hidden

Some HTML allowed:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Trackback this post  |  Subscribe to the comments via RSS Feed


ഒരു പ്രത്യേക അറിയിപ്പ്

My Home Page

എനിക്ക് ധാരാളം ബ്ലോഗുകള്‍ ഉള്ളതിനാല്‍ എന്റെ പുതിയ പോസ്റ്റുകളില്‍ ഭൂരിഭാഗവും പല അഗ്രിഗേറ്ററുകളിലും‍ വരുന്നില്ല. അതിനാല്‍ എന്റെ പുതിയ പോസ്റ്റുകള്‍ 48 മണിക്കൂര്‍ ഈ അടയാളം എന്റെ ഹോം പേജ്‍ എന്ന പേജില്‍ കാണുന്ന ലിങ്കുകളില്‍ ലഭ്യമാക്കുന്നതാണ്. കൂടാതെ സ്വയം കൂട്ടിച്ചേര്‍ക്കാമെന്നതിനാല്‍ തൊരപ്പനിലും ഞാന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്നവര്‍ സഹകരിക്കും എന്ന് പ്രതീക്ഷിക്കട്ടെ.

എന്റെ പോസ്റ്റുകള്‍ക്ക് ഇമേജില്‍ ഞെക്കുക

RSS ദാറ്റ്സ് മലയാളം വാര്‍ത്തകള്‍

RSS മാതൃഭൂമി വാര്‍ത്തകള്‍

RSS കേരളഫാര്‍മര്‍

RSS വഴികാട്ടി

Top Posts

കര്‍ഷകരുടെ പ്രതികരണങള്‍

കര്‍ഷകര്‍ക്കു പറയുവാനുള്ളത്‌ കര്‍ഷകര്‍ തന്നെ പറയണം. മണ്ണുംചാരി നില്‍ക്കുന്നവന്‍ പെണ്ണും കൊണ്ടു പോകുന്നത് അവസാനിപ്പിക്കുക. കര്‍ഷകരുടെ അഭിപായങളും നിദ്ദേശങളും പ്രസിദ്ധീകരിക്കുവാന്‍ ഇതിനേക്കാള്‍ നല്ലൊരിടം മറ്റൊന്നില്ല.

കലണ്ടര്‍

സെപ്റ്റംബര്‍ 2006
M T W T F S S
    Oct »
 123
45678910
11121314151617
18192021222324
252627282930  

പുതിയ അഭിപ്രായങള്‍

പി വി പി… on ജൈവ പച്ചക്…
2008 ജൂലൈ … on നാരടങ്ങിയ …
चन्द्र… on നാരടങ്ങിയ …
അപ്പു on നാരടങ്ങിയ …
2008 ജനുവര… on കൃഷി ലാഭക…

സന്ദര്‍ശകര്‍

Recent Posts

വിഭാഗം

Meta

ആര്‍കൈവ്‌സ്‌

ചില റബ്ബര്‍ കണക്കുകള്‍

ബ്ലോഗ്‌ റോള്‍

പേജുകള്‍

എന്റെ ബ്ലോഗുകള്‍

Top Clicks

Spam Blocked

Technorati

Technorati
Page copy protected against web site content infringement by Copyscape

Performancing Metrics

Geo Visitors Map